twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാസിലിന്റെ കണ്ണെത്തും ദൂരത്ത്

    By Staff
    |

    ഫാസിലിന്റെ കണ്ണെത്തും ദൂരത്ത്
    ഏപ്രില്‍ 25, 2002

    തന്റെ പ്രിയപ്പെട്ടവള്‍ക്കുള്ള വിവാഹ സമ്മാനവുമായി സച്ചിന്‍ മാധവനെത്തുന്ന സീനില്‍ നിന്നാണ് ഫാസിലിന്റെ പുതിയ ചിത്രം തുടങ്ങുന്നത്. മകന്‍ ഷാനുവിനെയും മുംബൈ മോഡല്‍ നികിതയെയും നായികാ നായക-ന്മാ-രാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്നൊരു പഴയ ഫാസില്‍ ചിത്രത്തിന്റെ പേരിനെ ഓര്‍മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര്- കണ്ണെത്തും ദൂരത്ത്.

    പ്രിയ കൂട്ടുകാരിക്കുള്ള വിവാഹ സമ്മാനവുമായി നായകനെത്തുന്ന സീനില്‍ നിന്ന് ആരംഭിക്കുന്ന ചിത്രം പുത്തന്‍ ലോകത്തെ വിവാഹ ജീവിതത്തിന്റെ സങ്കീര്‍ണതകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അണുകുടുംബങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങളിലേക്ക് എത്തിനോക്കി ഒരു കഥയുടെ നാമ്പ് കണ്ടെത്തുകയായിരുന്നു ഫാസില്‍. അമിതലാളനയേറ്റ് വളരുന്ന, പുത്തന്‍ അണുകുടുംബങ്ങളില്‍ നിന്ന് വരു-ന്ന-വ-രു-ടെ വിവാഹ ജീവിതത്തില്‍ വളരെ പെട്ടെന്ന് അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും അതൊടുവില്‍ വിവാഹ മോചനത്തില്‍ കലാശിക്കുകയും അതിനിടയില്‍ മക്കള്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന പുതിയ ജീവിത പശ്ചാത്തലമാണ് ഫാസിലിന് കണ്ണെത്തും ദൂരത്തില്‍ വിഷയം.

    ചിത്രത്തിലെ നായിക വിവാഹ മോചനം നേടിയ മാതാപിതാക്കളുടെ പുത്രിയാണ്. അഛനെയും അമ്മയെയും ഒരു പോലെ സ്നേഹിക്കുന്ന അവള്‍ അവരെ വീണ്ടും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അവളെ തീവ്രമായി പ്രണയിക്കുന്ന ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.

    നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ ചിത്രത്തിലെ നായികയെ മുംബൈയില്‍ നിന്നാണ് ഫാസില്‍ കണ്ടെത്തിയത്. മോഡലായ നികിത ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ കഥാപാത്രത്തിന് യോജിച്ച ആകര്‍ഷണീയതയും ആകാരവും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫാസില്‍ നായികയായി നികിതയെ തീരുമാനിച്ചത്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന പഞ്ചാബിയാണ് നികിത.

    മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തില്‍ അതിഥി വേഷം ചെയ്തതുപോലെ ഈ ചിത്രത്തിലും മമ്മൂട്ടി അഭിഭാഷകന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഏതാനും ചില രംഗങ്ങളില്‍ മാത്രമേയുള്ളൂവെങ്കിലും കഥയ്ക്ക് ഒരു വഴിത്തിരിവ് സൃഷ്ടിക്കുന്ന ഗോപി വക്കീല്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

    സിദ്ദിക്ക്, രേവതി, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, രാജന്‍ പി. ദേവ്, അഗസ്റിന്‍, വിജയകുമാര്‍, സുധീഷ്, കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധായകന്‍ കെ. ജി. ജോര്‍ജിന്റെ മകന്‍ അരുണ്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാസില്‍ തന്നെ. കൈയെത്തും ദൂരത്തില്‍ നാല് ഗായകരെയും ഫാസില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫാസിലിന്റെ സഹസംവിധാകന്‍ ബിജു, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ സഹായികളായ ഫ്രാങ്കോ, ഗോപി, ദുബായില്‍ മെഡിസിന് പഠിക്കുന്ന ഫഗദ് എന്നിവര്‍ ഈ ചിത്രത്തില്‍ പാടുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമേശന്‍നായര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X