മമ്മൂട്ടിയ്ക്കും ജയറാമിനും പ്രിയന്റെ വിമര്‍ശനം
മമ്മൂട്ടിയ്ക്കും ജയറാമിനും പ്രിയന്റെ വിമര്‍ശനം
ഏപ്രില്‍ 25, 2002
തിരുവനന്തപുരം: മമ്മൂട്ടിയുടെ ഡാനിയിലെ ഡാനി തോംപ്സണോ ജയറാമിന്റെ തീര്‍ത്ഥാടനത്തിലെ കരുണന്‍മാഷ്ക്കോ സംസ്ഥാനചലച്ചിത്രഅവാര്‍ഡില്‍ മികച്ചനടന്മാരാകാന്‍ കഴിഞ്ഞില്ല. എന്തായിരുന്നു കാരണം?
തീര്‍ത്ഥാടനത്തില്‍ ജയറാമിന്റെ മേക്കപ്പ് അഭിനയത്തെ മോശമാക്കി. ഡാനിയിലാകട്ടെ മമ്മൂട്ടിക്ക് വേണ്ടവിധം അഭിനയിക്കാനുമായില്ല. - ജൂറി ചെയര്‍മാനായ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഏപ്രില്‍ 25 വ്യാഴാഴ്ച സംസ്ഥാനഅവാര്‍ഡ് ചലച്ചിത്രപ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
രാജീവ്കുമാറിന്റെ ശേഷം എന്ന ചിത്രം ടി.വി. ചന്ദ്രന്റെ ഡാനിയേക്കാള്‍ നീതിപുലര്‍ത്തി. അതിനാലാണ് ശേഷം മികച്ച ചിത്രമായത്. ഡാനി ഒരു നടന്റെ ചിത്രമല്ല, ഒരു സംവിധായകന്റെ ചിത്രമായിരുന്നു. അതുകൊണ്ടാണ് ടി.വി. ചന്ദ്രന് അവാര്‍ഡ് നല്കിയത്. - പ്രിയദര്‍ശന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ യാതൊരു രാഷ്ട്രീയ ചായ്വും ഉണ്ടായിട്ടില്ല. ചിത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ഇടതുപക്ഷ ചായ്വുണ്ടെന്ന ആരോപണത്തെയും പ്രിയദര്‍ശന്‍ നിഷേധിച്ചു.


Click it and Unblock the Notifications