ഇഷ്ടവേഷം രഹസ്യം: നവ്യ

By Staff

ഇഷ്ടവേഷം രഹസ്യം: നവ്യ
ഏപ്രില്‍ 25, 2003

കണ്ണൂര്‍: നവ്യനായര്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, നന്ദനത്തിലെ ബാലാമണി എന്ന മലയാളികള്‍ നെഞ്ചേറ്റിയ വേഷം. ഇതെല്ലാം കൊണ്ട് നവ്യാനായര്‍ ആകെ മൂഡിലാണ്.

രക്തസാക്ഷികളുടെ നാടായ കണ്ണൂരില്‍ നവ്യനായര്‍ എത്തിയത് വിറയലോടെയാണ്. കാരണം എപ്പോഴും കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കുന്ന നാട്. പക്ഷെ കണ്ണൂരിലെ ആളുകളെ കണ്ടപ്പോള്‍ നവ്യ നായര്‍ക്ക് സമാധാനമായി. ഇവരെല്ലാം നല്ല മനുഷ്യര്‍.

ലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. വിജയകുമാര്‍ നിര്‍മ്മിക്കുന്ന, കെ.ബി. മധു സംവിധാനം ചെയ്യുന്ന ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് നവ്യ നായര്‍ കണ്ണൂരിലെ പയ്യന്നൂരില്‍ എത്തിയിരിക്കുന്നത്. പക്ഷെ നവ്യ നായരുടെ മനസ്സില്‍ ഇപ്പോള്‍ ഒരു രഹസ്യമുണ്ട്.

ഇത് കേട്ടപ്പോള്‍ ഉടനെ വായനക്കാര്‍ക്ക് തോന്നിയിട്ടുണ്ടാകും, വല്ല പ്രേമമോ മറ്റോ? ഏയ്... അതൊന്നുമല്ല. നവ്യ നായരുടെ മനസ്സില്‍ ഒരു ഇഷ്ടവേഷമുണ്ട്. ആ വേഷത്തില്‍ ഒന്ന് അഭിനയിച്ച് തകര്‍ക്കണം. പക്ഷെ ഒരു കാര്യമുണ്ട്. ആ വേഷത്തെക്കുറിച്ച് പത്രക്കാരോട് പറയില്ല. പിന്നെങ്ങിനെ നാട്ടുകാര്‍ അതിനെക്കുറിച്ച് അറിയും?

ആദ്യചിത്രമായ ഇഷ്ടം മുതല്‍ ഇങ്ങോട്ടെല്ലാം നവ്യാ നായര്‍ വളരെ ശ്രദ്ധിച്ചാണത്രെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഭാഗ്യത്തിന് ഓരോന്നും വിജയിക്കുന്തോറും നവ്യയുടെ ആത്മവിശ്വാസവും വളര്‍ന്നിരിക്കുന്നു. ഭദ്രന്റെ വെള്ളിത്തിര എന്ന ചിത്രമാണ് നവ്യാ നായര്‍ ചെയ്യുന്ന മറ്റൊരു വേഷം.

ദീപങ്ങള്‍ സാക്ഷിയില്‍ ഒരു പാവം പെണ്‍കുട്ടിയുടെ വേഷമാണ്. ബാലാമണി പോലെ വീട്ടുവേലക്കാരിയൊന്നുമല്ല. പക്ഷെ വിദ്യാഭ്യാസമില്ല, ആരും അമര്‍ത്തി മൂളിയാല്‍ കരഞ്ഞുപോകുന്ന ഒരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി ഒരു സബ് കളക്ടറുടെ ഭാര്യയായി എത്തുന്നു. ഇപ്പോള്‍ ഈ വേഷത്തെ മാത്രം ധ്യാനിക്കുകയാണ് നവ്യാ നായര്‍. പിന്നെ ഈയിടെ എഴുതിയ പ്ലസ് ടു പരീക്ഷയില്‍ നവ്യയ്ക്ക് നല്ല പ്രതീക്ഷയുണ്ട്. കുറഞ്ഞത് ഡിസ്റിംഗ്ഷനാണ് ലക്ഷ്യം. എസ്എസ്എല്‍സിയ്ക്ക് 500 ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടിക്ക് അങ്ങിനെ തോറ്റുകൊടുക്കാനാവുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X