അമ്മ വഴങ്ങുന്നു; പ്രതിസന്ധി തീര്‍ന്നേക്കും

By Staff

അമ്മ വഴങ്ങുന്നു; പ്രതിസന്ധി തീര്‍ന്നേക്കും
ഏപ്രില്‍ 25, 2004

കൊച്ചി: ഫിലിം ചേംബറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അമ്മ തയ്യാറായേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ സിനിമാ പ്രതിസന്ധി ഉടന്‍ തീരുമെന്ന് ഉറപ്പായി. ചേംബറിന്റെ കരാറിലെ വ്യവസ്ഥകളെല്ലാം അംഗീകരിക്കാമെന്ന് അമ്മ വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം അമ്മ ട്രഷറര്‍ ജഗദീഷും ജഗതി ശ്രീകുമാറും ഫിലിം ചേംബര്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധി തീരാനുള്ള സാഹചര്യമൊരുങ്ങിയത്. ചേംബര്‍ മുന്നോട്ടുവച്ച 21 നിര്‍ദേശങ്ങളും അംഗീകരിക്കാമെന്ന് ജഗദീഷും ജഗതി ശ്രീകുമാറും ചേംബര്‍ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

ഏതാനും നടീനടന്‍മാരുടെ താത്പര്യങ്ങള്‍ക്കായി താരനിശകള്‍ നടത്തുന്നതിന് വേണ്ടി ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ തയ്യാറല്ലെന്ന അമ്മയുടെ നിലപാടിനോട് ഒരു വിഭാഗം അഭിനേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചേംബറുമായി ഒത്തുതീര്‍പ്പിലെത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായത്.

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുബായില്‍ നടത്തുന്ന താരനിശയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന് ജഗതി ശ്രീകുമാറും ജഗദീഷും ചേംബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ താരനിശ നടത്തുമ്പോള്‍ ചേംബറിന്റെ അനുമതി വാങ്ങിക്കൊള്ളാമെന്നും അവര്‍ വ്യക്തമാക്കി.

തര്‍ക്കമുണ്ടാവുമ്പോള്‍ അന്തിമതീരുമാനം ചേംബറിന്റേതായിരിക്കുമെന്ന വ്യവസ്ഥ മാറ്റണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും ചേംബര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് എല്ലാ വ്യവസ്ഥകളും അംഗീകരിക്കാന്‍ ഒരുക്കമാണെന്ന് അമ്മ ഭാരവാഹികള്‍ ചേംബറിനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X