twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് പെണ്‍വേഷത്തില്‍

    By Staff
    |

    ദിലീപ് പെണ്‍വേഷത്തില്‍
    ഏപ്രില്‍ 25, 2004

    അപ്രതീക്ഷിതമായ വന്‍വിജയം കൊയ്ത ലാല്‍ ജോസിന്റെ മീശ മാധവനില്‍ ദിലീപ് നല്ലവനായ കള്ളന്റെ വ്യത്യസ്ത വേഷമാണ് അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം ലാല്‍ ജോസുമായി ദിലീപ് വീണ്ടും ഒന്നിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീര്‍ത്തും വ്യത്യസ്തവും പുതുമയേറിയതുമായ ഒരു കഥാപാത്രമാണ് ജനിക്കുന്നത്.

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അത്ഭുതവിളക്ക് എന്ന ചിത്രത്തില്‍ സ്ത്രൈണസ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ സ്ത്രൈണശബ്ദവും ഭാവവും അനുകരിച്ച് ചിരിയുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാറുള്ള ദിലീപ് സ്ത്രൈണസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ ഏറെ വക നല്‍കുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.

    ഒരു കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അത്ഭുതവിളക്കിന്റെ കഥ അരങ്ങേറുന്നത്. ഒരു പെണ്‍കുട്ടി ജനിക്കുന്നതിനായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് പിറന്ന ആണ്‍കുട്ടിയെ അവര്‍ പെണ്‍കുട്ടിയെ പോലെ വളര്‍ത്തുന്നു. മുതിര്‍ന്നപ്പോഴും പെണ്ണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നത് അവന്‍ തുടരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ കൂടി ഉള്‍ച്ചേര്‍ന്നതാണ് സിനിമയുടെ പ്രമേയം.

    ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ബെന്നിയുടെ അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

    പുതുമുഖമായ പ്രിയാമണിയാണ് ചിത്രത്തിലെ നായിക. രാജന്‍ പി. ദേവ്, കലാഭവന്‍ മണി, സിന്ധു മേനോന്‍, വിജയരാഘവന്‍, മാള അരവിന്ദന്‍, കെ. പി. എ. സി. ലളിത, സുകുമാരി, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് വിദ്യാസാഗറാണ്. ഛായാഗ്രഹണം രാജീവ് രവി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X