twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രമുഖി മലയാള ചിത്രങ്ങളെ കടത്തിവെട്ടി

    By Staff
    |

    ചന്ദ്രമുഖി മലയാള ചിത്രങ്ങളെ കടത്തിവെട്ടി
    ഏപ്രില്‍ 25, 2005

    താരമൂല്യത്തില്‍ ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ ആരേക്കാളും മുന്നില്‍ രജനീകാന്ത് തന്നെ. രജനീകാന്തിന്റെ ചിത്രങ്ങള്‍ മികച്ച കളക്ഷനോടെ കേരളത്തിലെ തിയേറ്ററുകളിലുമോടാറുണ്ട്. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ ചിത്രത്തേക്കാള്‍ മികച്ച കളക്ഷന്‍ കേരളത്തില്‍ രജനീകാന്ത് ചിത്രം നേടുകയെന്നത് ആദ്യമായായിരിക്കും. രജനീകാന്തിന്റെ പുതിയ ചിത്രമായ ചന്ദ്രമുഖിയാണ് കേരളത്തിലെ പ്രേക്ഷകരെ അത്രയേറെ ആകര്‍ഷിച്ചിരിക്കുന്നത്.

    ഏറെ പ്രതീക്ഷകളോടെയെത്തിയ മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവത്തേക്കാള്‍ രജനീകാന്തിന്റെ തമിഴ് ചിത്രം ചന്ദ്രമുഖിയാണ് കളക്ഷനില്‍ മുന്നില്‍! മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതില്‍ ചന്ദ്രോത്സവം പരാജയപ്പെട്ടപ്പോള്‍ രജനിചിത്രം വന്‍നേട്ടം കൈവരിച്ചു.

    തിരുവനന്തപുരം അതുല്യ, അഞ്ജലി, ധന്യ എന്നിവിടങ്ങളിലെ ആദ്യത്തെ മൂന്ന് പ്രദര്‍ശനങ്ങളില്‍ നിന്നും ചന്ദ്രമുഖിയുടെ കളക്ഷന്‍ 7,11,545 രൂപയാണ്. അതേ സമയം ശ്രീകുമാര്‍, കൈരളി എന്നീ തിയേറ്ററുകളിലെ ആദ്യത്തെ രണ്ട് പ്രദര്‍ശനങ്ങളില്‍ നിന്നും ചന്ദ്രോത്സവത്തിനു നേടാനായത് 5,23,340 രൂപ മാത്രമാണ്.

    മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖി കേരളത്തില്‍ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വിഷുവിന് റിലീസ് ചെയ്ത മൂന്ന് മലയാള ചിത്രങ്ങളേക്കാള്‍ മികച്ച പ്രദര്‍ശന വിജയം കൈവരിച്ചിരിക്കുന്നത് ചന്ദ്രമുഖിയാണ്.

    വിരസമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് ചന്ദ്രോത്സവത്തിന്റെ പതിനെട്ട് മിനുട്ടോളം വരുന്ന ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ല. ശരാശരിയിലും താഴെയെന്ന അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്.

    ദിലീപിന്റെ കൊച്ചിരാജാവിനും വിജയം നേടാനാവില്ലെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രസകരമായ കോമഡിരംഗങ്ങള്‍ പോലും ഒരുക്കുന്നതില്‍ ചിത്രത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടതോടെ ചിത്രത്തിന്റെ പരാജയം പൂര്‍ണമായി. ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല.

    വിഷുവിന് പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായ ജയറാമിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് വന്‍പരാജയമാണ്. പതിനഞ്ച് വര്‍ഷം മുമ്പുള്ള ചിത്രങ്ങളുടെ ശൈലിയിലുള്ള പ്രമേയ, പരിചരണങ്ങളാണ് ഈ ചിത്രത്തെ വന്‍പരാജയമാക്കിയത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X