സിനിമയില്‍ അവര്‍ ശത്രുക്കള്‍
സിനിമയില്‍ അവര്‍ ശത്രുക്കള്‍
ഏപ്രില്‍ 25, 2005
സഹോദരന്‍മാരായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഒന്നിച്ചഭിനയിച്ച രണ്ട് ചിത്രങ്ങളിലും ശത്രുക്കളായാണ് വേഷമിടേണ്ടിവന്നത്.
ഇരുവരും ഒന്നിച്ചഭിനയിച്ച നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തില്‍ ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്നതിന്റെ പേരില്‍ ശത്രുക്കളായി തീരുന്ന രണ്ട് കോളജ് കുമാരന്‍മാരുടെ വേഷമായിരുന്നു ഇരുവര്‍ക്കും. വിജി തമ്പി സംവിധാനം ചെയ്ത ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല.
ചിത്രീകരണം നടന്നുവരുന്ന വി. കെ. പ്രകാശിന്റെ ദി പൊലീസ് എന്ന ചിത്രത്തില്‍ ഇരുവരും തുല്യപ്രാധാന്യമുള്ള നായകകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇരുവരും ശത്രുക്കള്‍ തന്നെ.
തങ്ങളുടേതായ വ്യത്യസ്തമായ പ്രവര്‍ത്തനരീതിയുള്ള പൊലീസ് ഓഫീസര്‍മാരായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ കുറ്റവാളികളെ നേരിടേണ്ട ദൗത്യത്തില്‍ ഇരുവര്‍ക്കും ഒന്നിക്കേണ്ടിവരുന്നു.
സില്‍വര്‍ സ്റാലിനും കര്‍ട്ട് റസ്സലും അഭിനയിച്ച ടോംഗോ ആന്റ് കാഷ് എന്ന ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ദി പൊലീസിന്റെ പ്രമേയം. ആക്ഷന്‍ പ്രധാനമായാണ് ദി പൊലീസ് ഒരുക്കുന്നത്.


Click it and Unblock the Notifications