സൈന്‍സുമായി വീണ്ടും ശ്യാമളന്‍

By Staff

സൈന്‍സുമായി വീണ്ടും ശ്യാമളന്‍
ഏപ്രില്‍ 26, 2001

ന്യൂയോര്‍ക്ക്: മനോജ് നൈറ്റ് ശ്യാമളന്‍ തന്റെ നാലാം ഡിസ്നി ചിത്രത്തിന്റെ പണിപ്പുരയില്‍. സൈന്‍സ് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അണ്‍ബ്രേക്കബിളിന് ശേഷം ശ്യാമളന്‍ വാള്‍ട്ട് ഡിസ്നി പിക്ചേഴ്സിനു വേണ്ടി ചെയ്യുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ കഥയെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ വിവരം പുറത്തായിട്ടില്ല. എങ്കിലും തന്റെ മുന്‍ ചിത്രങ്ങളെപ്പോലെ അമാനുഷികശക്തികളുടെ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും ശ്യാമളന്‍ സൈന്‍സും തയ്യാറാക്കുക എന്നാണ് പൊതുവെ കരുതുന്നത്.

തിരക്കഥയ്ക്കും സംവിധാനത്തിനും കൂടി ശ്യാമളന് കുറഞ്ഞത് ഒരു കോടി ഡോളര്‍ (ഏകദേശം 4.5 കോടി രൂപ) പുതിയ ചിത്രത്തില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. അണ്‍ബ്രേക്കബിളിന് ശ്യാമളന് ലഭിച്ച തുകയാണിത്. അണ്‍ബ്രേക്കബിളിലൂടെ 25 കോടി ഡോളറാണ് ഡിസ്നി വാരിക്കൂട്ടിയത്. പക്ഷെ ശ്യാമളന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദി സിക്സ്ത് സെന്‍സില്‍ നിന്ന് ഡിസ്നിക്ക് 68 കോടി ഡോളര്‍ ലഭിച്ചിരുന്നുവെങ്കിലും ശ്യാമളന്റെ പ്രതിഫലം 70 ലക്ഷം ഡോളര്‍ മാത്രമായിരുന്നു.

ഡിസ്നിക്ക് വേണ്ടി ശ്യാമളന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം വൈഡ് എവെയ്ക്ക് ബോക്സോഫീസില്‍ പരാജയപ്പെട്ടുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് 30 ലക്ഷം ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന് 10 ലക്ഷം ഡോളര്‍ പോലും തിരിച്ചു പിടിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഈ ചിത്രം ഇറങ്ങുന്നതിനു മുമ്പു തന്നെ ഡിസ്നിയും ശ്യാമളനും സിക്സ്ത് സെന്‍സിന്റെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞിരുന്നു. അതുകൊണ്ട് മാത്രം ശ്യാമളന് സംവിധാനം ചെയ്യാനായ ഈ ചിത്രം റിക്കാര്‍ഡ് വിജയം നേടിയതിനു പുറമെ ഒട്ടേറെ ഓസ്കാര്‍ നോമിനേഷനുകളും കരസ്ഥമാക്കി.

ചെലവ് വളരെ കുറച്ച് ശ്യാമളന്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നതാണ് ഡിസ്നിയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ശരാശരി ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് ഇപ്പോള്‍ എട്ട് കോടി ഡോളറാണ്. എന്നാല്‍ ശ്യാമളന്‍ അണ്‍ബ്രേക്കബിള്‍ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് കോടി ഡോളര്‍ മുതല്‍ മുടക്കിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X