സൗന്ദര്യ ഞായറാഴ്ച വിവാഹിതയാവുന്നു
പ്രമുഖ തെലുങ്ക്-തമിഴ് നടി സൗന്ദര്യ ഏപ്രില്‍ 27 ഞായറാഴ്ച നടക്കും. ബന്ധുവും ബാംഗ്ലൂരില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറുമായ രഘുവാണ് വരന്‍.
ബാംഗ്ലൂരിലെ അങ്കുശം റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. വൈകുന്നേരം അവിടെ വെച്ചുതന്നെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള സ്വീകരണച്ചടങ്ങ് നടക്കും.
വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് തുടരുമെന്ന് സൗന്ദര്യ അറിയിച്ചിരുന്നു. തെലുങ്കിലും തമിഴിലും ഒന്നാംനിര നായികനടിമാരിലൊരാളായ സൗന്ദര്യ ഈയിടെയാണ് മലയാളത്തിലെത്തിയത്.
യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്‍മാമ്പഴം എന്നീ ചിത്രങ്ങളിലെ അഭിനയം സൗന്ദര്യയെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാക്കി. മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ സൗന്ദര്യയാണ് നായിക.
തെലുങ്കില്‍ ഒന്നാം നിര നായികയായി ഉയര്‍ന്നതിന് ശേഷം പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ തമിഴിലെത്തുന്നത്. സൗന്ദര്യ കന്നടയില്‍ നിര്‍മിച്ച ദ്വീപയായിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരം നേടിയത്.


Click it and Unblock the Notifications