എല്ലാ വ്യവസ്ഥകളും അംഗീകരിച്ചിട്ടില്ല: ഇന്നസെന്റ്
ഊട്ടി: ഫിലിം ചേംബര്‍ നിര്‍ദേശിച്ച കരാറിലെ 21 വ്യവസ്ഥകളും അംഗീകരിക്കാന്‍ അമ്മ തയ്യാറായെന്ന റിപ്പോര്‍ട്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നിഷേധിച്ചു.
ചേംബറിന്റെ 21 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണത്തില്‍ മാറ്റം വരുത്തണമെന്ന നിലപാടില്‍ അമ്മ ഉറച്ചുനില്‍ക്കുകയാണെന്ന് ഇന്നസെന്റ് വ്യക്തമാക്കി. അമ്മയുടെ നിലപാടില്‍ നിന്ന് വിരുദ്ധമായി ജഗദീഷും ജഗതി ശ്രീകമമാറും ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ 21 വ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറായെന്ന പ്രചാരണം അമ്മയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്.
താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫിലിം ചേംബറിന് ഏകപക്ഷീയമായി തീര്‍പ്പ് കല്പിക്കാമെന്ന വ്യവസ്ഥ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
അമ്മയിലെ അംഗങ്ങളുടെ ഭാവിയെ ബാധിക്കുന്ന ഒരു ഒത്തുതീര്‍പ്പ് കരാറിലും ഒപ്പിടില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി.


Click it and Unblock the Notifications