തിലകനെതിരെ ജഗതി ആഞ്ഞടിയ്ക്കുന്നു
തിരുവനന്തപുരം: അമ്മയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച നടന്‍ തിലകനെതിരെ ജഗതി ശ്രീകുമാര്‍ ആഞ്ഞടിച്ചു. അമ്മ വാങ്ങുന്ന കൈനീട്ടം വാങ്ങുന്നയാളാണ് തിലകനെന്നും അതിനി അദ്ദേഹത്തിന് നല്കേണ്ടെന്നു ം അമ്മ സെക്രട്ടറി മോഹന്‍ലാലിനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും ജഗതി പ്രതികരിച്ചു.
ഗള്‍ഫിലെ താരനിശയുമായി ബന്ധപ്പെട്ട് പൂവാര്‍ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിലകനെതിരായ ജഗതിയുടെ ഈ ആക്രമണം. തിലകനോട് അല്പമൊക്കെ ബഹുമാനമുണ്ടായിരുന്നു. ഇപ്പോള്‍ അതും നഷ്ടമായി.- ജഗതി പറഞ്ഞു.
ജഗതി ഫിലിം ചേംബറിന്റെ കരാറില്‍ ഒപ്പിടുകയാണെന്ന പ്രചാരണം ജഗതി തള്ളിക്കളഞ്ഞു. ആര് എന്ത്പറഞ്ഞാലും മരണം വരെ അമ്മ പറയുന്നത് അനുസരിയ്ക്കും. താരനിശയ്ക്ക് വേണ്ടി ആറ് മാസം മുമ്പ്ഏര്‍പ്പെട്ട കരാറില്‍ നിന്ന് ചേംബറല്ല ആരു പറഞ്ഞാലും പിന്മാറില്ല- ജഗതി പറഞ്ഞു.
താരസംഘടനയായ അമ്മയുമായുള്ള പ്രശ്നത്തില്‍ ഫിലിം ചേംബറിന്റെ ലക്ഷ്യം സിനിമയുടെ രക്ഷയല്ലെന്നും ജഗതി ആരോപിച്ചു.


Click it and Unblock the Notifications











