സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം: മോഹന്‍ലാല്‍
സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം: മോഹന്‍ലാല്‍
ഏപ്രില്‍ 26, 2004
തിരുവനന്തപുരം: സിനിമാരംഗത്തെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഫിലിം ചേംബര്‍ നടത്തേണ്ടതെന്ന് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ പറഞ്ഞു.
ഏപ്രില്‍ 26 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
സിനിമകളുടെ വ്യാജസിഡി പുറത്തിറങ്ങുന്നതു പോലുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാനാണ് ചേംബര്‍ ശ്രമിക്കേണ്ടതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള താരനിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി താരനിശ സംവിധാനം ചെയ്യുന്ന ഈസ്റ്കോസ്റ് വിജയന്‍ അറിയിച്ചു.
ജഗതി ശ്രീകുമാര്‍, ജയറാം, സിദ്ദിക്ക് തുടങ്ങിയ താരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications