തമ്പാന്നൂര്‍ തപാലാപ്പീസില്‍ പ്രശാന്ത്

By Staff

തമ്പാന്നൂര്‍ തപാലാപ്പീസില്‍ പ്രശാന്ത്
ഏപ്രില്‍ 26, 2004

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നായകനാവുന്ന ചിത്രമാണ് തമ്പാന്നൂര്‍ തപാലാപ്പീസ്.

സലിംബാബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും സലിംബാബ രചിച്ചിരിക്കുന്നു.

സുജാ കാര്‍ത്തിക നായികയാവുന്ന ചിത്രത്തില്‍ രാജീവ്, അനിയപ്പന്‍, രഞ്ജിത് മേനോന്‍, സാന്ദ്ര ജോസ്, കൃഷ്ണേന്ദു, രാജന്‍ പി. ദേവ്, സ്ഫടികം ജോര്‍ജ്, അനില്‍ മുരളി, നാരായണന്‍കുട്ടി, മച്ചാന്‍ വര്‍ഗീസ്, സുബാഷ് താഴേക്കാട്, ശരണ്യ ശരി, ഗായത്രി, സുഷമ അജിത്ത്, പൊന്നമ്മ ബാബു, മങ്കാ മഹേഷ്, ഗീത എസ്. നായര്‍, ജോളി ഈശോ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും പ്രശാന്ത് ശ്രീമംഗലമാണ് രചിച്ചിരിക്കുന്നത്. ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മ. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മുരളി സി. എമ്മാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X