ചാക്കോച്ചന്‍ നിര്‍മാതാവാകുന്നു

By Staff

ചാക്കോച്ചന്‍ നിര്‍മാതാവാകുന്നു
ഏപ്രില്‍ 26, 2005

ഒരു കാലത്ത് ഉദയ മലയാള സിനിമയിലെ നമ്പര്‍ വണ്‍ ബാനറായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും അന്ന് ഉദയ സ്റുഡിയോയിലാണ് ഷൂട്ട് ചെയ്തിരുന്നത്. മലയാളത്തിലെ നമ്പര്‍ വണ്‍ നിര്‍മാതാവായിരുന്നു ഉദയയുടെ ഉടമ കുഞ്ചാക്കോ.

18 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉദയയുടെ പ്രവര്‍ത്തനം മുടങ്ങിപ്പോയത്. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഉദയ പ്രതിസന്ധിയിലായി. ഉദയ സ്റുഡിയോയുടെ പ്രവര്‍ത്തനം നിലച്ചു. ഉദയയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിക്കാതെയായി.

18 വര്‍ഷങ്ങള്‍ക്കു ശേഷം ഉദയ പുനര്‍ജനിക്കുന്നു. കുഞ്ചാക്കോ നമ്പര്‍ വണ്ണാക്കിയ മകന്‍ ബോബന്‍ കുഞ്ചാക്കോയുടെ കാലത്ത് നിര്‍മാണരംഗത്തു നിന്നും പിന്‍മാറേണ്ടിവന്ന ഉദയ പുനര്‍ജനിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.

തന്റെ മനസില്‍ ഏറെക്കാലമായി കൊണ്ടുനടന്ന ആഗ്രഹമാണ് ഇപ്പോള്‍ സഫലീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഉദയ വീണ്ടുമെത്തുമ്പോള്‍ സ്റുഡിയോയുടെ പ്രവര്‍ത്തനമുണ്ടാകില്ല. നിര്‍മാണം മാത്രം. ആദ്യചിത്രത്തിന്റെ കഥയായി. സംവിധായകനെയും തീരുമാനിച്ചുകഴിഞ്ഞു. കുഞ്ചാക്കോ ബോബനായിരിക്കും ചിത്രത്തില്‍ നായകനാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X