നിലാവ് നറുനിലാവായി
നിലാവ് നറുനിലാവായി
ഏപ്രില്‍ 26, 2006
പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും നായികനായകന്‍മാരാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ മാറ്റം. നിലാവ് എന്നായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര്. ഇപ്പോള്‍ അത് നറുനിലാവ് ആയി.
ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ എറണാകുളത്ത് നടന്നു. ബോള്‍ഗാട്ടി പാലസിലായിരുന്നു ചിത്രീകരണം. ആദ്യഘട്ട ഷൂട്ടിംഗ് തിരുവനന്തപുരത്താണ് പൂര്‍ത്തിയാക്കിയത്.
ഇ-മെയിലും ചാറ്റിംഗും വഴി പരിചയപ്പെട്ട യുവതീയുവാക്കളുടെ കഥയാണ് നറുനിലാവ് പറയുന്നത്. സ്ത്രീകഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രമാണിത്. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുപോയെന്ന പൃഥ്വിരാജിന്റെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


Click it and Unblock the Notifications