twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രസതന്ത്രം സൂപ്പര്‍ഹിറ്റ്; വിഷുചിത്രങ്ങളില്‍ മുന്നില്‍

    By Staff
    |

    രസതന്ത്രം സൂപ്പര്‍ഹിറ്റ്; വിഷുചിത്രങ്ങളില്‍ മുന്നില്‍
    ഏപ്രില്‍ 26, 2006

    കഴിഞ്ഞ ഓണം നരനിലൂടെ മോഹന്‍ലാലാണ് സ്വന്തമാക്കിയത്. ഇത്തവണ വിഷുവിന് രസതന്ത്രത്തിലൂടെ ലാല്‍ തന്നെ മുന്നില്‍. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ രസതന്ത്രം എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റാണ്.

    ആദ്യന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമെന്ന അഭിപ്രായം നേടിയെടുക്കാന്‍ രസതന്ത്രത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ പ്രകടനവും മീരാ ജാസ്മിന്റെ ആണ്‍വേഷവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ മുന്‍കാല ചിത്രങ്ങള്‍ പോലെ രസതന്ത്രവും കുടുംബ പ്രേക്ഷകരുടെ സിനിമയാക്കി മാറ്റാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു.

    കുടുംബ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പഴയ ശൈലിയിലുള്ള മോഹന്‍ലാല്‍ കഥാപാത്രത്തെ വീണ്ടും സൃഷ്ടിക്കാനുള്ള സത്യന്‍ വിജയിച്ചുവെന്നതാണ് രസതന്ത്രത്തിന്റെ പ്രധാന സവിശേഷത. ചിത്രം എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

    മമ്മൂട്ടിയുടെ തുറുപ്പുഗുലാന്‍ സമിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ആദ്യദിവസങ്ങളില്‍ മികച്ച തുടക്കം നേടിയെടുത്ത ചിത്രത്തിന്റെ കളക്ഷന്‍ പിന്നീട് കുറഞ്ഞിട്ടുണ്ട്. ഹിറ്റാവുമെന്ന് ഉറപ്പായിട്ടുള്ള ചിത്രം വിജയനിരയില്‍ രണ്ടാം സ്ഥാനത്താണ്.

    രാജമാണിക്യം ഹാങ്ഓവറില്‍ തീര്‍ത്ത ചിത്രമെന്ന അഭിപ്രായം ഗുലാനെ കുറിച്ച് ഉയര്‍ന്നിട്ടുണ്ട്. കോമഡിയും ആക്ഷനും ഡാന്‍സുമൊക്കെ സമിശ്രം ചേര്‍ത്ത മസാലചിത്രമായ ഗുലാന് പക്ഷേ രാജമാണിക്യത്തോളം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ജോണി ആന്റണിയുടെ സംവിധാന ശൈലി ഒരു മമ്മൂട്ടി ചിത്രത്തിന് ചേര്‍ന്നതല്ലയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

    പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയ കമല്‍-ദിലീപ് ടീമിന്റെ പച്ചക്കുതിര ബോക്സോഫീസ് പ്രകടനത്തിലും തീര്‍ത്തും മങ്ങിപ്പോയി. വിഷുവിന് റിലീസ് ചെയ്ത ചിത്രം കാണാന്‍ ആദ്യദിനങ്ങളില്‍ പ്രേക്ഷകരുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ കണ്ടിരിക്കാവാവുന്ന ചിത്രമെന്ന അഭിപ്രായം നേടിയെടുക്കാനാവാത്ത പച്ചക്കുതിരയുടെ പ്രേക്ഷകനിര പിന്നീട് ശുഷ്കമായി. ചിത്രം പരാജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.

    വിഷുവിന് മുന്നേ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ് ശരാശരി കളക്ഷനുമായാണ് മുന്നോട്ടുപോകുന്നത്. ജയറാമിന്റെ മധുചന്ദ്രലേഖ തീര്‍ത്തും പരാജയപ്പെട്ടു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X