പുണ്യകോമഡിയുമായി അനില്‍ബാബു

By Staff

പുണ്യകോമഡിയുമായി അനില്‍ബാബു
ഏപ്രില്‍ 27, 2001

സര്‍വത്ര ഹാസ്യവുമായി മലയാളത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നു. അനില്‍ബാബു സംവിധാനം ചെയ്യുന്ന കുമാരസംഭവത്തിലൂടെ മലയാളത്തില്‍ ആദ്യമായി പുണ്യകോമഡി പരീക്ഷിക്കുകയാണെന്ന് സംവിധായകന്‍ പറയുന്നു. പക്ഷെ എന്താണീ പുണ്യകോമഡി എന്നറിയണമെങ്കില്‍ സിനിമ തിയറ്ററിലെത്തുന്നതുവരെ കാത്തിരിക്കണമെന്നുതോന്നുന്നു.

ഹരിശ്രീ അശോകനാണ് നായകന്‍. നായിക പുതുമുഖമാണ്. ഇന്ദ്രന്‍സ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, നെടുമുടി വേണു, നരേന്ദ്രപ്രസാദ് എന്നിവരാണ് മറ്റഭിനേതാക്കള്‍.

വിനു കിരിയത്ത് തിരക്കഥ എഴുതുന്നു. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. പിസി. മോഹനന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

കോട്ടയത്തും പരിസരങ്ങളിലുമായി കുമാരസംഭവത്തിന്റെ ചിത്രീകരണം നടന്നുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X