ജയറാമിന് ശാന്താറാം അവാര്‍ഡ്
ജയറാമിന് ശാന്താറാം അവാര്‍ഡ്
ഏപ്രില്‍ 27, 2003
ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ശാന്താറാം അവാര്‍ഡ് ജയറാമിന്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര അവാര്‍ഡുകളിലൊന്നാണ് ശാന്താറാം അവാര്‍ഡ്.
ടി. കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത ശേഷം എന്ന ചിത്രത്തിലെ അഭിനയമാണ് ജയറാമിന് അവാര്‍ഡ് നേടിക്കൊടുത്തത്. ലോനപ്പന്‍ എന്ന ഭ്രാന്തനെയാണ് ജയറാം ശേഷത്തില്‍ അവതരിപ്പിച്ചത്. കമലഹാസന്‍, അജയ് ദേവ്ഗണ്‍, ചിരഞ്ജീവി, ഷാരൂഖ് ഖാന്‍ എന്നിവരെ പിന്തള്ളിയാണ് ജയറാം അവാര്‍ഡ് നേടിയത്.
ഐശ്വര്യാറായിയാണ് മികച്ച നടി (ദേവദാസ്). സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് തന്നെയാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ബന്‍സാലി തന്നെ. മൊത്തം 12 അവാര്‍ഡുകളാണ് ദേവദാസ് നേടിയത്. മൈനോറിറ്റി റിപ്പോര്‍ട്ട് ആണ് മികച്ച വിദേശ ചിത്രം.
ഓസ്കാര്‍ അവാര്‍ഡ് നൈറ്റ് ശൈലിയിലാണ് ശാന്താ റാം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും വിതരണം ചെയ്യുന്നതും. മലൈയ്ക അറോറയായിരുന്നു ചടങ്ങിലെ അവതാരക. അന്ധേരിയിലെ ഹയാട്ട് റീജന്‍സിയില്‍ വച്ചാണ് അവാര്‍ഡ് നിശ നടന്നത്.


Click it and Unblock the Notifications