മോഹന്‍ലാലും സംഘവും ദുബായിലെത്തി

By Super

ദുബായ്: ദുബായിലെ വിവിധ വേദികളില്‍ സ്റേജ് ഷോകള്‍ അവതരിപ്പിക്കുന്നതിനായി മോഹന്‍ലാലും സംഘവും ദുബായിലെത്തി.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, സാജു കൊടിയന്‍, ഷീല, രംഭ, നവ്യാ നായര്‍ തുടങ്ങിയവരാണുള്ളത്. ഈസ്റ് കോസ്റ് വിജയനാണ് സ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത്.

അതിനിടെ താരങ്ങള്‍ താരനിശയില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് പോവുന്ന ഏപ്രില്‍ 27 ചൊവാഴ്ച ഫിലിം ചേംബറുമായുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് നടന്‍ തിലകന്‍ പ്രഖ്യാപിച്ചു.

താനും മറ്റു നടീനടന്‍മാരും കരാറില്‍ ഒപ്പിട്ടുതുടങ്ങുമെന്ന് തിലകന്‍ പറഞ്ഞു. ഭൂരിപക്ഷം പേരും കരാറില്‍ ഒപ്പിടുമെന്ന് തിലകന്‍ അവകാശവാദം ഉന്നയിച്ചു.

താരങ്ങള്‍ ദുബായില്‍ നിന്ന് തിരിച്ചെത്തുന്നതു വരെ കാത്തിരിക്കണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. വര്‍ഷങ്ങളുടെ അമ്മയെ നിയന്ത്രിക്കുന്ന ചിലര്‍ അവരുടെ രഹസ്യ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. - തിലകന്‍ പറഞ്ഞു.

താനും നടന്‍ സുകുമാരനും ഈ അജണ്ടയുടെ ഇരകളായിട്ടുണ്ട്. ഈ സ്ഥിതി മാറി കാര്യങ്ങള്‍ സുതാര്യമാവണം. സംഘടനയില്‍ തുടരുന്ന ദുരൂഹത അവസാനിപ്പിച്ചാലേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ.

ചേംബറിന്റെ വ്യവസ്ഥകളില്‍ ഭൂരിഭാഗവും സ്വീകാര്യമല്ലെന്ന് അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞവരാണ് പിന്നീട് ചില വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് മാറ്റിപ്പറഞ്ഞത്. ഇപ്പോള്‍ താരനിശയുടെ കാര്യത്തില്‍ അവര്‍ കടുംപിടുത്തം തുടരുകയാണെന്ന് തിലകന്‍ ആരോപിച്ചു.

Read more about: amma mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X