സന്തോഷ് പാലി സിനിമയിലേക്ക്
സന്തോഷ് പാലി സിനിമയിലേക്ക്
ഏപ്രില്‍ 27, 2004
ടെലിവിഷന്‍ രംഗത്തു നിന്ന് ഒരാള്‍ കൂടി സിനിമയിലെത്തുന്നു. കൈരളി ടിവിയിലെ കൈരളി ഒണ്‍ ഡിമാന്റ് എന്ന പരിപാടിയുടെ അവതാരകനായ സന്തോഷ് പാലിയാണ് സിനിമാഭിനയത്തിലേക്ക് കടക്കുന്നത്.
റെജി മാത്യു സംവിധാനം ചെയ്യുന്ന പാസ് പാസ് എന്ന ചിത്രത്തില്‍ നായകനായാണ് സന്തോഷ് പാലി സിനിമയിലെത്തുന്നത്. നേരത്തെ ജോസ് തോമസിന്റെ ഒരു ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ സന്തോഷ് പാലിക്ക് അവസരം ലഭിച്ചതാണെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നില്ല. ഇപ്പോള്‍ റെജി മാത്യുവിന്റെ ചിത്രത്തിലൂടെ സന്തോഷ് പാലി നായകനായി തന്നെ സിനിമയില്‍ തുടക്കമിടുന്നു.
പാസ് പാസില്‍ ഏതാനും പുതുമുഖങ്ങള്‍ അണിനിരക്കുന്നുണ്ട്. അനുജോസഫ്, കലാഭവന്‍ ഷാജോണ്‍, സൂരജ് വെഞ്ഞാറമ്മൂട്, കോട്ടയം പുരുഷന്‍, കൊല്ലം ഷാ, കൃഷ്ണന്‍കുട്ടി തൊടുപുഴ, കോട്ടയം ജോയി, രാജേഷ്റാം, നിഥന്‍, രാജേഷ് കാപ്പാടന്‍, ജോര്‍ഡി പൊറ്റാഡ്, രഞ്ജി കെ. നമ്പ്യാര്‍, ലിഞ്ജു പി. ദാസ്, ബൈജുപോള്‍, മനേഷ്, ഗോവര്‍ധനന്‍, അനുനായര്‍, സൂര്യ, ശാലീന, രേവതിഗംഗ, ശരണ്യ, ബേബി രുഗ്മ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
രാജീവ് ശേഖറുടേതാണ് രചന. ഛായാഗ്രണം ഉത്പല്‍ വി. നായനാര്‍. ശബരി കെ. അയ്യപ്പന്റെയും സുധി നമ്പ്യാരുടെയും ഗാനങ്ങള്‍ക്ക് ജോബ് കുരുവിള സംഗീതം നല്‍കുന്നു. ഗ്രേറ്റ് ഇമേജിന്റെ ബാനറില്‍ റെജി കുമാര്‍, കെ. കെ. പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications