ജയറാം കമ്യൂണിസ്റാവുന്നു
ജയറാം കമ്യൂണിസ്റാവുന്നു
ഏപ്രില്‍ 27, 2004
അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന കമ്യൂണിസ്റ് നേതാവ് മലയാള സിനിമയില്‍ പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുള്ള കഥാപാത്രമാണ്. ഈനാടില്‍ ബാലന്‍ കെ. നായരും അടിമകള്‍ ഉടമകളില്‍ മമ്മൂട്ടിയും ലാല്‍സലാമിലും രക്തസാക്ഷികള്‍ സിന്ദാബാദിലും മോഹന്‍ലാലുമൊക്കെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്റ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം ഒരു കമ്യൂണിസ്റ് കഥാപാത്രം കൂടി മലയാളത്തില്‍ ജനിക്കുന്നു. ജയറാമിനാണ് ഇത്തവണ കമ്യൂണിസ്റ് നേതാവിനെ അവതരിപ്പിക്കാനുള്ള അവസരം വന്നിരിക്കുന്നത്.
കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിന് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം യുവകമ്യൂണിസ്റ് നേതാവായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് പൗരന്‍. സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ ആദ്യമായാണ് ജയറാം അഭിനയിക്കുന്നത്.
ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ശേഷം എന്ന ചിത്രത്തിന് ശേഷം ജയറാമും ഗീതു മോഹന്‍ദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ മണി, റിയാസ്ഖാന്‍, സായികുമാര്‍, മാള, ഇന്ദ്രന്‍സ്, സാജന്‍ പള്ളുരുത്തി, കെ. പി. എ. സി. ലളിത, സ്വര്‍ണമല്ലി, കവിയൂര്‍ രേണുക, ഭവാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.
സജീവനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് രഘുകുമാറാണ്. ബാലു മഹേന്ദ്രയുടെ മകന്‍ ഗങ്കി മഹേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഡോള്‍ഫിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ ബേബിയാണ്.


Click it and Unblock the Notifications