ഏപ്രിലില്‍ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി
ഏപ്രിലില്‍ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി
ഏപ്രില്‍ 27, 2006
വിഷു-ഈസ്റര്‍ വിപണിയില്‍ സൂപ്പര്‍താര ചിത്രങ്ങളുടെ മത്സരം നടക്കുകയാണ്. തുറുപ്പുഗുലാനുമായി മമ്മൂട്ടി വിഷു-ഈസ്റര്‍ ചിത്രങ്ങള്‍ക്കിടയില്‍ സാന്നിധ്യം തുടരുമ്പോഴാണ് മറ്റൊരു മമ്മൂട്ടി ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നത്.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. തുറുപ്പുഗുലാനു പുറമെ മോഹന്‍ലാല്‍ ചിത്രം രസതന്ത്രം, ദിലീപിന്റെ പച്ചക്കുതിര, സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസ് എന്നീ സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്നുള്ള മത്സരം നേരിട്ടാണ് ബല്‍റാം വേഴ്സസ് താരാദാസ് ഏപ്രിലില്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്നത്.
നേരത്തെ പലവട്ടം റിലീസിംഗ് മാറ്റിവച്ച ഈ ചിത്രത്തിന് വിജയം നേടണമെങ്കില്‍ ശക്തമായ മത്സരത്തെ അതിജീവിക്കണം. മമ്മൂട്ടിയുടെ ഇരട്ടവേഷവും കത്രീന കൈഫിന്റെ ഗ്ലാമറും അതിന് സഹായിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
സൂപ്പര്‍താരങ്ങളുടെ ഒന്നിലേറെ ചിത്രങ്ങള്‍ റിലീസ് ചെയ്തുവെന്ന പ്രത്യേകത ഏപ്രിലിനുണ്ട്. സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് ഏപ്രിലില്‍ റിലീസ് ചെയ്തത്. ലങ്ക, രാഷ്ട്രം, ചിന്താമണി കൊലക്കേസ് എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഈ മാസം തിയേറ്ററുകളിലെത്തിയത്.


Click it and Unblock the Notifications