ലാലിനു ലക്ഷ്മി വീണ്ടും നായിക
ലാലിനു ലക്ഷ്മി വീണ്ടും നായിക
ഏപ്രില്‍ 27, 2006
വാമനപുരം ബസ് റൂട്ടിനു ശേഷം ലക്ഷ്മി ഗോപാലസ്വാമി വീണ്ടും മോഹന്‍ലാലിന്റെ നായികയാവുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന കീര്‍ത്തിചക്ര എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.
കശ്മീരിലെ തീവ്രവാദികളെ നേരിടാന്‍ ചുമതലയുള്ള സൈനിക ഓഫീസറായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കീര്‍ത്തിചക്രയില്‍ അവതരിപ്പിക്കുന്നത്. പാലക്കാട്ടെ വീട്ടില്‍ കഴിയുന്ന മഹാദേവന്റെ ഭാര്യയായി ലക്ഷ്മി ഗോപാലസ്വാമി വേഷമിടുന്നു. ബോയ്ഫ്രന്റിനു ശേഷം ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്ന മലയാളചിത്രമാണിത്.
മഹാദേവന്റെ വലംകൈയായ ഹവില്‍ദാറായി തമിഴ് നടന്‍ ജീവ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപികയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജീവയുടെ കാമുകിയുടെ വേഷത്തിലാണ് ഗോപിക.
കശ്മീരിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ബാക്കി ഭാഗങ്ങള്‍ പൊള്ളാച്ചിയിലും പാലക്കാടുമായി ചിത്രീകരിക്കും. ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications