ഭദ്രന്‍-ദിലീപ് ചിത്രം എട്ടടി ജോര്‍ജ്

By Staff

ഭദ്രന്‍-ദിലീപ് ചിത്രം എട്ടടി ജോര്‍ജ്
ഏപ്രില്‍ 28, 2003

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. എട്ടടി ജോര്‍ജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഭദ്രന്റെ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. ജനപ്രിയ നായകനായി മാറിക്കഴിഞ്ഞ ദിലീപിന്റെ ഇപ്പോഴത്തെ താരപരിവേഷം ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഭദ്രന്‍ പുതിയ ചിത്രമൊരുക്കുന്നത്.

പൃഥ്വിരാജ് നായകനാവുന്ന വെള്ളിത്തിരയുടെ ചിത്രീകരണത്തിലാണ് ഭദ്രന്‍ ഇപ്പോള്‍. വെള്ളിത്തിര പൂര്‍ത്തിയായതിന് ശേഷം ഭദ്രന്‍ എട്ടടി ജോര്‍ജിന്റെ ജോലികള്‍ തുടങ്ങും.

നേരത്തെ ഒരു മലയോര കര്‍ഷകന്‍ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ആലോചിച്ചിരുന്നു. സ്വര്‍ണം എന്ന് പേരിട്ട ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഈ ചിത്രം ഉപേക്ഷിച്ചതിന് പകരമായാണ് ദിലീപ് നായകനായുള്ള ചിത്രം ഭദ്രന്‍ ആസൂത്രണം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X