നിഷാന്ത് സാഗര്‍ വ്യത്യസ്ത വേഷത്തില്‍
നിഷാന്ത് സാഗര്‍ വ്യത്യസ്ത വേഷത്തില്‍
ഏപ്രില്‍ 28, 2003
ലോഹിതദാസിന്റെ ജോക്കറിലെ വില്ലന്‍ വേഷത്തിലൂടെ നിഷാന്ത് സാഗറിന് ഏറെ ശ്രദ്ധേയമായ തുടക്കം ലഭിച്ചെങ്കിലും പിന്നീട് ലഭിച്ച വേഷങ്ങളൊന്നും മെച്ചപ്പെട്ടതായിരുന്നില്ല. നല്ല കഥാപാത്രങ്ങള്‍ തേടുന്ന നിഷാന്ത് സാഗറിന് ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ വേഷമാണ് ലഭിച്ചത്.
തീവ്രവാദിയായ ആദര്‍ശിനെയാണ് നിഷാന്ത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശരിയെന്ന് തോന്നുന്നതെന്തും ചെയ്യുന്നവനാണ് ആദര്‍ശ്. അതിന് വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാമെന്ന് ആദര്‍ശ് വിശ്വസിക്കുന്നു.
അന്യര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വര്‍ഗീയ ലഹളയുടെ പശ്ചാത്തലത്തില്‍ കുറെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
ബിജു മേനോന്‍, ലാല്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹിന്ദി നടി രതി അിഹോത്രിയും ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications