ശ്രീനിവാസന്‍ തവള പിടിക്കുന്നു
ശ്രീനിവാസന്‍ തവള പിടിക്കുന്നു
ഏപ്രില്‍ 28, 2004
ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകന്‍ എന്നതാണ് പൊതുവെ അറിയപ്പെടുന്ന ജോലി. എന്നാല്‍ രാത്രിയായാല്‍ മറ്റൊരു ജോലി കൂടിയുണ്ട്- തവളപിടുത്തം. ട്യൂട്ടോറിയല്‍ കോളജ് അധ്യാപനവും തവളപിടുത്തവും ഒന്നിച്ചുകൊണ്ടുപോവുന്ന സവിശേഷ കഥാപാത്രം.
ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടെലിവിഷന്‍ രംഗത്തു നിന്ന് സിനിമാരംഗത്തെത്തുന്ന കഥാകൃത്ത് കൂടിയായ ലാല്‍ജി ജോര്‍ജിന്റെ പ്രഥമചിത്രത്തിലാണ് ശ്രീനിവാസന്റെ ഈ വ്യത്യസ്ത കഥാപാത്രം.
ചിതറിയവര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദളിതരുടെ കഥയാണ് പറയുന്നത്. ശ്രീനിവാസന്‍ ഒരു ദളിതനായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
എം. കെ. ഹരികുമാറിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും ജി. ആര്‍. ഇന്ദുഗോപന്‍ രചിച്ചിരിക്കുന്നു. ഗ്ലോബല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി. കെ. എസ്. ദേവന്‍, കെ. ജലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications