മോഹന്‍ലാലിന്റെ മകനും സിനിമയിലേക്ക്

By Staff

മോഹന്‍ലാലിന്റെ മകനും സിനിമയിലേക്ക്
ഏപ്രില്‍ 29, 2001

ജയറാമിന്റ മകന്‍ കാളിദാസനു പിന്നാലെ മോഹന്‍ലാലിന്റെ മകനും സിനിമയില്‍ അരങ്ങേറുന്നു. തമ്പി കണ്ണന്താനം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ലാലിന്റെ മകന്‍ പ്രണവ് അഭിനയിക്കുന്നത്.

അച്ഛനോടൊപ്പം മുഖ്യവേഷത്തില്‍ത്തന്നെയാണ് മകനും അഭിനയിക്കുന്നത്. മോഹന്‍ലാല്‍ പാടുന്നു എന്നതാണ് ഒന്നാമന്റെ മറ്റൊരു പ്രത്യേകത. തമ്പി കണ്ണന്താനവും മോഹന്‍ലാലും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ പിറിന്നിട്ടുള്ള ചരിത്രം ഒന്നാമനും നിലനിര്‍ത്തുമെന്ന് കരുതാം.

നായിക ഇതുവരെ തീരുമാനമായിട്ടില്ല. കാവ്യമാധവനും ജയസുധയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിജുമേനോന്‍, നാസര്‍, ലാലു അലക്സ്, നെടുമുടിവേണു, വടിവുക്കരശ്ശി എന്നിവരാണ് മറ്റു താരങ്ങള്‍.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് ഈണം നല്‍കുന്നു. മോഹന്‍ലാലിനു പുറമെ യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, എസ്. ജാനകി, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം സാലുജോര്‍ജ്ജ്, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

കൊച്ചിയിലും ഹൈദരാബാദിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ഒന്നാമന്‍ ഷോഗണ്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X