twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പോസ്റ്മാനും മായയും

    By Staff
    |

    ഒരു പോസ്റ്മാനും മായയും
    ഏപ്രില്‍ 29, 2002

    മായാമോഹിതചന്ദ്രന്‍....മായയാല്‍ മോഹിപ്പിക്കപ്പെട്ട ശരത്ചന്ദ്രന്‍. കുറെ കൂടി നീട്ടിപ്പറഞ്ഞാല്‍ മായ എന്ന പണക്കാരി പെണ്‍കുട്ടിയെ വണ്‍വേ ലൈനില്‍ പ്രേമിച്ച പോസ്റ്മാന്‍ ശരത്ചന്ദ്രന്‍. ഷിബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം.

    ടൈപ്പ് കോളജ് കുമാരന്‍ വേഷങ്ങളില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ പതുക്കെ മോചനം നേടുകയാണെന്ന് തോന്നുന്നു. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനെ അവതരിപ്പിച്ചാണ് കുഞ്ചാക്കോ തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് തലയൂരിയത്. ജീന്‍സിനും ടീ ഷര്‍ട്ടിനും പകരം മുണ്ടും ഷര്‍ട്ടുമിട്ടാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെട്ടതെങ്കില്‍ മായാമോഹിതചന്ദ്രനില്‍ പോസ്റ് മാന്റെ ബ്രൗണ്‍ പാന്റും ഷര്‍ട്ടുമാണ് കുഞ്ചാക്കോയുടെ വേഷം. നാട്ടിന്‍പുറത്തെ പാവം പോസ്റ്മാനായ ശരത്ചന്ദ്രനായാണ് കുഞ്ചാക്കോ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    എല്ലാവര്‍ക്കും പ്രിയങ്കരനായ പോസ്റ്മാന്‍ ശരത്ചന്ദ്രന്റെ ഹൃദയത്തില്‍ വളര്‍ന്നുവന്ന പ്രണയമുണ്ടാക്കുന്ന പൊല്ലാപ്പുകളുടെ കഥയാണ് മായാമോഹിതചന്ദ്രന്‍ പറയുന്നത്. ചെമ്പകശേരി തറവാട്ടില്‍ അമേരിക്കയിലെ പഠനമെല്ലാം കഴിഞ്ഞെത്തിയ മായ എന്ന പെണ്‍കുട്ടിയുമായി ശരത്ചന്ദ്രന്‍ സൗഹാര്‍ദത്തിലായത് പെട്ടെന്നായിരുന്നു. ആ അടുപ്പം പ്രണയമാണെന്ന് ശരത്ചന്ദ്രന്‍ തെറ്റിദ്ധരിച്ചു. മായ അയാളെ ശരിക്കും കളിപ്പിക്കുകയും ചെയ്തു. പണക്കാരി പെണ്‍കുട്ടിയുടെ വിനോദം പാവം ശരത്ചന്ദ്രന്റെ മനസില്‍ മായാത്ത മുറിവുകളാണുണ്ടാക്കിയത്.

    പുതുമഖം രേണുകാ മേനോനാണ് മായയായി അഭിനയിക്കുന്നത്. ഷാജു, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദന്‍ കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഷിബു തന്നെ. കൈതപ്രത്തിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. ക്യാമറ വിപിന്‍ മോഹന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X