ഹനുമാന്‍ ജംഗ്ഷനില്‍ ജയസൂര്യ, കാവ്യ
ഹനുമാന്‍ ജംഗ്ഷനില്‍ ജയസൂര്യ, കാവ്യ
ഏപ്രില്‍ 29, 2003
ഷാഫി സംവിധാനം ചെയ്യുന്ന ഹനുമാന്‍ ജംഗ്ഷനില്‍ ജയസൂര്യയും കാവ്യാ മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വണ്‍മാന്‍ഷോ, കല്യാണരാമന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് നായകനായ കല്യാണരാമനാണ് ക്രിസ്മസ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത്.
തന്റെ ആദ്യചിത്രത്തിലെ നായികയുമായി വീണ്ടും ഒന്നിക്കുകയാണ് ജയസൂര്യ ഹനുമാന്‍ ജംഗ്ഷനിലൂടെ. ജയസൂര്യയും കാവ്യയും അഭിനയിച്ച വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു.
ഉദയ്കൃഷ്ണ-സിബി കെ. തോമസ് ആണ് ചിത്രത്തിന്റെ രചന നടത്തുന്നത്. ചിത്രത്തിന്റെ പൂജ എറണാകുളത്ത് റിയാന്‍ സ്റുഡിയോവില്‍ നടന്നു. മെഗാമൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications