അമ്മ-ചേമ്പര്‍ പ്രശ്നത്തില്‍ ഇടനിലക്കാരനാവാം: ജസ്റിസ് കൃഷ്ണയ്യര്‍
അമ്മ-ചേമ്പര്‍ പ്രശ്നത്തില്‍ ഇടനിലക്കാരനാവാം: ജസ്റിസ് കൃഷ്ണയ്യര്‍
കൊച്ചി: ചലച്ചിത്ര രംഗത്തെ പ്രശ്നം പരിഹരിയ്ക്കാന്‍ ഇടനിലക്കാരനാവാന്‍ തയ്യാറാണെന്ന് ജസ്റിസ് കൃഷ്ണയ്യര്‍ വ്യക്തമാക്കി.
അമ്മയും ചേമ്പറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് വാര്‍ത്താ കുറിപ്പിലാണ് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അറിയിച്ചത്. സിനിമയുടെയും താരങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന രണ്ടു സംഘടനകളും ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയാണ്. ചില വ്യക്തികളുടെ അഭിമാനപ്രശ്നമല്ല, ഒരു വലിയ വിഭാഗത്തിന്റെ ജീവിതപ്രശ്നമാണ് സിനിമ.
പ്രതിസന്ധി സാധാരണക്കാരെയും വേദനിപ്പിക്കും. ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി പ്രതിസന്ധിപരിഹരിച്ച് ജനങ്ങളോടുള്ള കടമ നിറവേറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications