നായികയും നായകനുമായി ടിവി അവതാരകര്‍

By Staff

നായികയും നായകനുമായി ടിവി അവതാരകര്‍
ഏപ്രില്‍ 29, 2005

ടിവി അവതാരകര്‍ സിനിമയില്‍ നായികാനായകന്‍മാരാകുന്നു. കൈരളി ടിവി അവതാരകരെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സന്തോഷ് പാലിയും അനു ജോസഫുമാണ് സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നത്. അപൂര്‍വമായ ഈ നായികാനായക ജോഡി പാസ് പാസ് എന്ന ചിത്രത്തിലാണ്.

ഇരുവരെയും നായികാനായകന്‍മാരാക്കി സിനിമ ഒരുക്കുന്നത് തിരക്കഥാരചനയുടെ രംഗത്തു നിന്നും സംവിധാനരംഗത്തെത്തുന്ന റജി മാത്യുവാണ്. വംശം, ആയിരംമേനി, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങള്‍ക്ക് റജി മാത്യു തിരക്കഥ രചിച്ചിട്ടുണ്ട്.

ഹരി എന്ന കഥാപാത്രത്തെയാണ് സന്തോഷ് പാലി അവതരിപ്പിക്കുന്നത്. കേരളത്തിലെ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുത്ത പുതുമുഖങ്ങളും അഭിനേതാക്കളായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, കോട്ടയം പുരുഷന്‍ രാജ് കാപ്പാടന്‍, ലിജു പി. ദാസ്, നിഥിന്‍, ഗോവര്‍ധന്‍, ബൈജു പോള്‍, ശരണ്യ, ശാലീന, രേവതി ഗംഗ, രുഗ്മ സുഭാഷ്, സൂര്യലക്ഷ്മി, ആന്റണി മാത്യു, എം. സി. കട്ടപ്പന, സിബി പടിയറ എന്നിവരും അഭിനയിക്കുന്നു.

രാജീവ് ശേഖറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. ശബരി കെ. അയ്യപ്പന്‍, സുധി നമ്പ്യാര്‍, മര്‍ക്കാറ എന്നിവരുടെ വരികള്‍ക്ക് ജോബ് കുരുവിള ഈണം പകരുന്നു. അഫ്സല്‍, ജ്യോത്സവ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X