മഹാസമുദ്രം ജൂലൈയിലെത്തും
മഹാസമുദ്രം ജൂലൈയിലെത്തും
ഏപ്രില്‍ 29, 2006
സൂപ്പര്‍ഹിറ്റ് ചിത്രം രസതന്ത്രത്തിനു ശേഷം ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രം ആയിരിക്കും. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തും.
എസ്.ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന മഹാസമുദ്രത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാം ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പ് മോഹന്‍ലാല്‍ ചിത്രം കീര്‍ത്തിചക്രയുടെ ചിത്രീകരണം ആരംഭിച്ചു.
ജൂണില്‍ മഹാസമുദ്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരിക്കും. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications