ഭാര്‍ഗവ ചരിതം അഞ്ചാം ഘട്ടം
ഭാര്‍ഗവ ചരിതം അഞ്ചാം ഘട്ടം
ഏപ്രില്‍ 29, 2006
നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ഭാര്‍ഗവ ചരിതം അഞ്ചാം ഘട്ടം. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.
ജോമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം ഉദയനാണു താരത്തിനു ശേഷം ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. അഴകിയ രാവണന്‍, മഴയെത്തും മുമ്പേ എന്നിവയാണ് ഇതിനു മുമ്പ് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രങ്ങള്‍.
മാഫിയാ തലവനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു മനോരോഗ വിദഗ്ധന്റെ വേഷത്തില്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നു. അനലൈസ് ദിസ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാര്‍ഗവ ചരിതം അഞ്ചാം ഘട്ടം ഒരുക്കുന്നത്.
മമ്മൂട്ടിയുടെ ഓണച്ചിത്രമെന്ന നിലയിലായിരിക്കും ഭാര്‍ഗവ ചരിതം അഞ്ചാം ഘട്ടം തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications