മാണിക്യകൊട്ടാരത്തില്‍ കാവേരിയും അശ്വതിയും
മാണിക്യകൊട്ടാരത്തില്‍ കാവേരിയും അശ്വതിയും
ഏപ്രില്‍ 30, 2002
സുനിലിന് വിശ്രമമില്ല. ഗ്രാന്റ് മദര്‍ പുറത്തിറങ്ങിയിട്ടില്ല, സഹോദരന്‍ സഹദേവന്‍ പൂര്‍ത്തിയായതേയുള്ളൂ. സുനില്‍ അടുത്ത ചിത്രം ചെയ്യാനൊരുങ്ങുന്നു.
മാനത്തെ കൊട്ടാരത്തിലൂടെ സുനിലിന് ചെയ്ത ചിത്രം റിലീസ് ചെയ്താലേ അടുത്ത ചിത്രം തുടങ്ങുകയുള്ളൂവെന്ന നിര്‍ബന്ധമൊന്നുമില്ല. ഗ്രാന്റ് മദര്‍ പൂര്‍ത്തിയായുടനെയാണ് മുകേഷ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന സഹോദരന്‍ സഹദേവന്‍ തുടങ്ങിയത്. രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തുന്നതിന് മുമ്പു തന്നെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ സുനില്‍ ആരംഭിച്ചുകഴിഞ്ഞു.
മാണിക്യകൊട്ടാരം എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാവേരിയും സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അശ്വതിയുമാണ് ചിത്രത്തിലെ നായികമാര്‍. നായകന്‍ പുതുമുഖമാണ്.
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ജനാര്‍ദനന്‍, മധുപാല്‍, കല്പന, ബിന്ദു പണിക്കര്‍, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കോട്ടയം നസീറിന്റെതാണ് കഥ. മഹേഷ് മിത്ര തിരക്കഥയും സംഭാഷണവും രചിക്കുന്നു. ക്യാമറ പ്രേം. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. താരചിത്ര പിക്ചേഴ്സിന്റെ ബാനറില്‍ ലോക്നാഥ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications