ലാല്‍ജോസ്-ദിലീപ് ടീം വീണ്ടും
ലാല്‍ജോസ്-ദിലീപ് ടീം വീണ്ടും
ഏപ്രില്‍ 30, 2003
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മീശ മാധവന് ശേഷം ലാല്‍ ജോസും ദിലീപും വീണ്ടും ഒന്നിക്കുന്നു.
മറ്റൊരു സൂപ്പര്‍ ഹിറ്റ് ലക്ഷ്യമിട്ടാണ് ജനപ്രിയ നടനും ഹിറ്റ് മേക്കര്‍ സംവിധായകനും ഒന്നിക്കുന്നത്. കൊച്ചനിയന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മീശ മാധവനെ തുടര്‍ന്ന് ദിലീപ് ചെയ്യുന്ന ഗ്രാമീണ വേഷങ്ങളുടെ ആവര്‍ത്തനം തന്നെയാണ് കൊച്ചനിയനിലും. ഓണത്തിന് റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ചിത്രീകരണം തുടങ്ങുക.
ബാലചന്ദ്രമേനോനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സംവിധാനത്തില്‍ നിന്ന് മാറി തിരക്കഥാ രചനയിലാണ് ബാലചന്ദ്ര മേനോന്‍ ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


Click it and Unblock the Notifications