രേണുക തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍

By Staff

രേണുക തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍
ഏപ്രില്‍ 30, 2003

മലയാളത്തിലെ പുതിയ നടിമാരെ തേടി അന്യഭാഷയിലെ സംവിധായകരെത്തുന്നത് തുടരുകയാണ്. കമലിന്റെ ഹിറ്റ് ചിത്രം നമ്മളിലൂടെ ശ്രദ്ധേയയായ രേണുകാ മേനോന്‍ തെലുങ്കിലേക്കും തമിഴിലേക്കും കൂടുമാറ്റം നടത്താനൊരുങ്ങുന്നു.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായ രംഗത്തെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ ഹൈദരാബാദ് ഫിലിം സിറ്റിയുടെ ഉടമ രാമോജിറാവു നിര്‍മിക്കുന്ന തെലുങ്ക് ചിത്രത്തില്‍ രേണുക നായികയാവുന്നു. ആകാശാണ് ചിത്രത്തിലെ നായകന്‍. നമ്മളിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും രേണുകയാണ് നായികയാവുന്നത്.

നമ്മളാണ് രേണുകയുടെ പുറത്തിറങ്ങിയ ആദ്യചിത്രമെങ്കിലും രേണുക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

വിനയന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തില്‍ രേണുകയാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X