പൃഥ്വിരാജ് കരാര്‍ ഒപ്പിടുന്നു

By Staff

പൃഥ്വിരാജ് കരാര്‍ ഒപ്പിടുന്നു
ഏപ്രില്‍ 30, 2004

കൊച്ചി: താരസംഘടനയായ അമ്മയുടെ വിലക്ക് അവഗണിച്ച് യുവനടന്‍ പൃഥ്വിരാജ് വിനയന്റെ പുതിയ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ കരാര്‍ ഒപ്പിടുന്നു. പൃഥ്വിരാജ് തന്നെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ വിനയനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പൃഥ്വിരാജിനു പുറമെ തിലകന്‍, ലാലുഅലക്സ്, മുരളി, അഗസ്റിന്‍, സുരേഷ്കൃഷ്ണ തുടങ്ങിയവര്‍ അഭിനയിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 20ന് എറണാകുളത്തും പരിസരത്തുമായി തുടങ്ങുമെന്ന് വിനയന്‍ അറിയിച്ചു.

കേരള ഫിലിം ചേംബര്‍ നിഷ്കര്‍ഷിക്കുന്ന കരാറില്‍ ഒപ്പിട്ട് അഭനയിയ്ക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. പൃഥ്വിരാജിനു പിറകെ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങി ഒട്ടേറെ പേര്‍ കരാറില്‍ ഒപ്പിട്ട് അഭിനയിയ്ക്കാന്‍ തയ്യാറാവുമെന്ന് വിനയന്‍ പറഞ്ഞു. അമ്മയ്ക്ക് എതിരായല്ല വ്യക്തിപരമായ താല്‍പര്യവും ആഗ്രഹവും കൊണ്ടാണ് താന്‍ കരാറില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. മാത്രമല്ല ദീര്‍ഘകാലം ഈരംഗത്ത് നിന്ന് വിട്ട് നില്‍ക്കാനാവില്ല. പ്രത്യേക സാഹചര്യത്തില്‍ നിവര്‍ത്തികേട് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നത്.

തൃഷ നായികയാവുന്ന വിനയന്റെ പുതിയ ചിത്രത്തിന് സത്യം എന്നാണ് പേരിട്ടിരിയ്ക്കുന്നത്. നന്മകള്‍ നിറഞ്ഞ യുവ പോലീസ് എസ്ഐയുടെ വേഷമാണ് പൃഥ്വിരാജിന്. ഇയാളുടെ അച്ഛനായിട്ടാണ് മുരളി അഭിനയിയ്ക്കുക. വൈശാഖ മൂവി ആര്‍ട്സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും വിനയന്റെ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X