സത്യന്‍ ചിത്രത്തിന് രഞ്ജിത്തിന്റെ രചന
സത്യന്‍ ചിത്രത്തിന് രഞ്ജിത്തിന്റെ രചന
ഏപ്രില്‍ 30, 2004
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന് രഞ്ജിത്ത് തിരക്കഥയെഴുതുന്നു. ആദ്യമായാണ് സത്യന്‍ അന്തിക്കാടും രഞ്ജിത്തും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
രാവണപ്രഭു എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന രഞ്ജിത്ത് സംവിധായകനായതിന് ശേഷം മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയത് ഒരു തവണ മാത്രമാണ്. നവാഗത സംവിധായകനായ പത്മകുമാറിന്റെ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിന് വേണ്ടിയാണ് രഞ്ജിത്ത് തിരക്കഥ രചിച്ചത്. ആ ചിത്രം വിജയമായില്ല.
വിജയമാവാതെ പോയ മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ രഞ്ജിത്ത് പദ്ധതിയിട്ടിരുന്നു. രഞ്ജിത്തിന്റെ ഹിറ്റ് ചിത്രമായ നന്ദനത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതിനും പദ്ധതിയുണ്ട്. അത് തത്കാലം മാറ്റിവച്ചതിനെ തുടര്‍ന്നാണ് സത്യന്‍ ചിത്രത്തിന് വേണ്ടി രഞ്ജിത്ത് തിരക്കഥ രചിക്കുന്നത്.
ചിത്രത്തില്‍ അമ്മയിലെ താരങ്ങള്‍ തന്നെയായിരിക്കും അഭിനയിക്കുകയെന്നും അമ്മ-ഫിലിം ചേംബര്‍ തര്‍ക്കം തീര്‍ന്നതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
പുതിയ ചിത്രങ്ങളിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയ സത്യന്‍ ചിത്രം മനസിനക്കരെ ഹിറ്റായിരുന്നു.


Click it and Unblock the Notifications