twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ ചിത്രവുമായി ശ്രീനിവാസന്‍

    By Staff
    |

    പുതിയ ചിത്രവുമായി ശ്രീനിവാസന്‍
    ഏപ്രില്‍ 30, 2004

    ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ പലതും മലയാളിയുടെ ജീവിതയാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള ചിരിയില്‍ പൊതിഞ്ഞ ചിന്തകളായിരുന്നു. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലാവട്ടെ ചിരിയ്ക്ക് മൂര്‍ച്ചയേറുന്നു. ചിന്തയ്ക്ക് ആഴം കൂടുന്നു.

    ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തന്റെ മൂന്നാമത്തെ ചിത്രത്തിനായി സംവിധായകന്റെ മേലങ്കിയണിയുന്നു. പുതിയ ചിത്രത്തിന്റെ രചനയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍.

    ശ്രീനിവാസന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും അദ്ദേഹം തന്നെയായിരുന്നു കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ തന്റെ മൂന്നാമത്തെ ചിത്രത്തില്‍ ശ്രീനിവാസന്‍ മറ്റൊരു താരത്തെ നായകനാക്കുന്നു. ജയറാമാണ് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് ചിന്താവിഷ്ടയായ ശ്യാമള പുറത്തിറങ്ങിയതിന് ശേഷം ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

    ശ്രീനിവാസന്‍ നേരത്തെ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളാണ്. മനോരോഗത്തിലേക്ക് വഴുതിവീഴുന്ന ഒരു സാധാരണക്കാരന്റെ ജീവിതം ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം പല പുരസ്കാരങ്ങളും നേടിയിരുന്നു. ഒറ്റപ്പെട്ടുപോവുന്ന ഒരു ഗൃഹനാഥയുടെ ജീവിതത്തിലെ അതിജീവനത്തിന്റെ കഥ പറയുന്ന ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

    മൂന്നാമത്തെ ചിത്രത്തിന്റെ പ്രമേയമെന്തെന്ന് ശ്രീനിവാസന്‍ പുറത്തുവിട്ടിട്ടില്ല. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള പിന്നിട്ടാണ് ശ്രീനിവാസന്‍ പുതിയ ചിത്രമൊരുക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X