ഒറ്റപ്പെടുത്തല്‍ വിലപ്പോവില്ല: പൃഥ്വിരാജ്

By Staff

ഒറ്റപ്പെടുത്തല്‍ വിലപ്പോവില്ല: പൃഥ്വിരാജ്
ഏപ്രില്‍ 30, 2004

കൊച്ചി: ഫിലിം ചേമ്പര്‍ പറയുന്ന കരാറില്‍ ഒപ്പിട്ടതു കൊണ്ട് ഒറ്റപ്പെടുത്തിയാല്‍ അത് വിലപ്പോവില്ലെന്ന് നടന്‍ പൃഥ്വിരാജ് പറയുന്നു.

അമ്മ യുടെ വിലക്ക് ലംഘിച്ച് വിനയന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാനായി കരാര്‍ ഒപ്പിട്ടതിന് ശേഷം വിനയനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ രോഷം പൃഥ്വിരാജ് പ്രകടിപ്പിച്ചത്.

താന്‍ അമ്മയുടെ വിലക്കിന്റെ ആദ്യ രക്തസാക്ഷിയുടെ രണ്ടാമത്തെ മകനാണെന്നാണ് വിവരിച്ചത്. അന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന പൃഥ്വിരാജിന് അത് തെറ്റാണെന്ന് തോന്നിയിരുന്നെങ്കില്‍ ഇന്ന് 21 വയസ്സുള്ളപ്പോള്‍ മനസ്സ് മാറില്ല. ചലച്ചിത്ര രംഗത്തിന്റെ നിലനില്‍പ്പിന് വേണ്ടി താരനിശകളില്‍ നിന്ന് വിട്ട് നില്‍ക്കാനും തയ്യാറാണ്. അതുകൊണ്ടാണ് അടുത്ത നവംബറില്‍ ദുബായില്‍ താരനിശയ്ക്ക് കരാറുണ്ടാക്കിയെങ്കിലും പണം തിരിച്ച് നല്‍കി അതില്‍ നിന്ന് പിന്മാറിയത്.

ചേംബറിന്റെ രണ്ടാമത്തെ കരാര്‍ വായിച്ചു നോക്കിയപ്പോള്‍ അതില്‍ കുഴപ്പം ഉള്ളതായി തോന്നിയില്ല - പൃിഥ്വിരാജ് പറഞ്ഞു.

അമ്മയുടെ ഭാരവാഹികളില്‍ പലരോടും താന്‍ ഏപ്രില്‍ 25 വരെ കാത്തിരിയ്ക്കുമെന്ന് പറഞ്ഞിരുന്നു. കാരണം 26ന് മണിയന്‍പിള്ള രാജുവിന്റെ അനന്തഭദ്രം സിനിമ തുടങ്ങേണ്ടായിരുന്നു. രാജു സംഘടനയുടെ ഭാരവാഹികളിലൊരാളായതിനാല്‍ മുടങ്ങി. ഇനിയും കാത്തിരിയ്ക്കാന്‍ കഴിയില്ല. ഇത് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ പ്രശ്നമാണ്. അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് പറഞ്ഞു.

തീരുമാനങ്ങളെടുക്കുന്നതിലെ അമ്മ യുടെ ചില ഭാരവാഹികളുടെ ചാഞ്ചാട്ടമാണ് പ്രശ്നമെന്നാണ് സംവിധായകന്‍ വിനയന്റെ നിലപാട്. മൂന്നോ നാലോ പേരുടെ ദുര്‍വാശിയ്ക്കും ദുരഭിമാനത്തിനും തലവച്ചു കൊടുക്കാന്‍ പുതിയ പല താരങ്ങളും തയ്യാറല്ല. സിനിമ തന്നെയാകണം മുഖ്യം. താരനിശകളല്ല. താരനിശകള്‍ കൊണ്ട് വന്‍കിടക്കാരായ അഞ്ചോ പത്തോ പേര്‍ക്ക് കോടികളും ലക്ഷങ്ങളും കിട്ടുമ്പോള്‍ സിനിമ കൊണ്ട് ഉപജീവനം നടത്തുന്ന നൂറു കണക്കിനാളുകളാണ് പട്ടിണിയിലാവുന്നത്. കരാര്‍ ഒപ്പിട്ട് തന്റെ സിനിമയിലഭിനയിയ്ക്കുന്നതു കൊണ്ട് ഏതെങ്കിലും താരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വ്യക്തിപരമായി താന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് വിനയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X