twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലിംകുമാറിന്റെ വ്യത്യസ്തവേഷം

    By Staff
    |

    സലിംകുമാറിന്റെ വ്യത്യസ്തവേഷം
    ഏപ്രില്‍ 30, 2005

    സ്ഥിരം ശൈലിയിലുള്ള കോമഡി വേഷങ്ങളില്‍ നിന്ന് വിഭിന്നനായാണ് കമല്‍ ചിത്രങ്ങളില്‍ സലിംകുമാറിനെ കാണാറുള്ളത്. ഗ്രാമഫോണിലും പെരുമഴക്കാലത്തിലും സലിംകുമാറിന്റെ തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളാണ് കണ്ടത്. കമലിന്റെ പുതിയ ചിത്രമായ രാപ്പകലിലും സലിംകുമാര്‍ അവതരിപ്പിക്കുന്നത് സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ്.

    ഈശ്വരമംഗലം കോവിലകത്തെ ഒന്നാം പാപ്പാനാണ് ഗോവിന്ദന്‍. മേലനങ്ങാതെ എങ്ങനെ പണിയെടുക്കാമെന്നതിലാണ് ഗോവിന്ദന്റെ നോട്ടം. കണ്ണു തെറ്റിയാല്‍ ഗോവിന്ദന്‍ പണിയില്‍ ഉഴപ്പും. ആനയെ നടത്തിക്കൊണ്ടു പോകേണ്ടിടത്ത് ആനയെ തനിച്ചുവിട്ടിട്ട് ഗോവിന്ദന്‍ ഓട്ടോയില്‍ സഞ്ചരിക്കും.

    പണിയെടുക്കാതെ നടത്തുന്ന ഈ വേലകളെല്ലാം പക്ഷേ കോവിലകത്തെ എല്ലാ കാര്യങ്ങളും നോക്കുന്ന കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍ പെടും. കൃഷ്ണന്‍കുട്ടി ഇടയ്ക്കിടെ ഗോവിന്ദനെ താക്കീത് ചെയ്യും. അപ്പോള്‍ അയാള്‍ ആവലാതിയുമായി കോവിലകത്തെ സരസ്വതിയമ്മയുടെ അടുത്തുചെല്ലും.

    ഗോവിന്ദനായി സലിംകുമാറും കൃഷ്ണന്‍കുട്ടിയായി മമ്മൂട്ടിയുമാണ് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രം അപരിചിതന്‍ ആയിരുന്നു. പിന്നീട് തൊമ്മനും മക്കളും.

    ഗ്രാമഫോണില്‍ സംഗീതം മനസിലേറ്റിയ വയോവൃദ്ധനായും പെരുമഴക്കാലത്തില്‍ ഏതുനേരവും ഭക്ഷണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന മുസലിയാരായും പ്രത്യക്ഷപ്പെട്ട സലിംകുമാറിന് രാപ്പകലിലെ ഗോവിന്ദനും വ്യത്യസ്തമായ വേഷമാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായിക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X