പൃഥ്വിരാജിനു പകരം വിനീത് നായകന്‍
പൃഥ്വിരാജിനു പകരം വിനീത് നായകന്‍
ഏപ്രില്‍ 30, 2006
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിനു പകരം വിനീത് നായകനാവും. സ്ത്രീകഥാപാത്ര പ്രധാനമായ ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക.
ആദ്യഷെഡ്യൂളിലെ പത്തു ദിവത്തെ ചിത്രീകരണത്തിനു ശേഷമാണ് നായകനെ മാറ്റിയത്. പൃഥ്വിരാജിനും മീരാ ജാസ്മിനും ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിയത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ പൃഥ്വിരാജുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യം കാണിച്ചില്ല.
നായകനെ മാറ്റിയത് നന്നായെന്ന അഭിപ്രായമാണ് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനുള്ളത്. ചിത്രത്തിലെ കഥാപാത്രം ഭരതനാട്യത്തില്‍ പരിശീലനം ലഭിച്ച ഒരു നടനെയാണ് ആവശ്യപ്പെടുന്നതെന്നും വിനീത് ഈ കഥാപാത്രത്തിന് യോജിക്കുന്ന നടനാണെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications