സിനിമയില്‍ ഇനി ഒരുമയുടെ കാലം

By Staff

Mohanlal and Mammootty
ട്വെന്റി 20 നേടിയ വിജയം മലയാള സിനിമാ പ്രവര്‍ത്തകരില്‍ പുതിയൊരു ആവേശം സൃഷ്ടിച്ചിരിക്കുന്നു. സൂപ്പര്‍താരങ്ങളെ ഒന്നിപ്പിച്ചാല്‍ വിജയം ഉറപ്പെന്ന തന്ത്രം വീണ്ടും ഏറ്റിട്ടുണ്ട്. അതുകൊണ്ടു കൂടിയാകാം അണിയറയില്‍ ഇത്തരം ചിത്രങ്ങള്‍ ഇനിയുമേറെ ഒരുങ്ങുന്നുണ്ട്.

റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ഹലോ മായാവിയാണ് ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന താരക്കൂട്ടായ്മ. ഹലോയിലെ നായകന്‍ അഡ്വ. ശിവരാമനും മായാവിയിലെ മഹിയും ചിരിത്തമ്പുരാക്കന്മാരുടെ തിരക്കഥയില്‍ ഒന്നിക്കുമ്പോള്‍ ട്വെന്റി 20 നേടിയ വിജയം തന്നെയാണ് നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നത്.

ഫാസിലിന്റെ ഹരികൃഷ്ണന്‍സിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമാണ് ഹലോ മായാവി. പരസ്പരം കോര്‍ക്കുകയും അളവറ്റ് സ്നേഹിക്കുകയും ചെയ്യുന്ന വേഷങ്ങളില്‍ ഇവരെ കാണുന്നതിന്റെ കൗതുകം വിപണന സാധ്യതയുളളതു തന്നെ.

മോഹന്‍ലാലും ജയറാമും ഒരു ബ്ലെസി ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും പ്രതീക്ഷയുണര്‍ത്തുന്നതു തന്നെ. സ്വാഭാവിക നര്‍മ്മം അനായാസമായി കൈകാര്യം ചെയ്യുന്ന ഈ നടന്മാര്‍ ഒന്നിക്കുമ്പോഴും അയത്നലളിതമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകും. ഐ വി ശശിയുടെ അദ്വൈതം എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ഇവര്‍ ഒന്നിച്ചത്.

തെങ്കാശിപട്ടണത്തിനു ശേഷം സുരേഷ് ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുളള ആലോചനകളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

അടുത്ത പേജില്‍
യുവതാരങ്ങളും കൂട്ടായ്മ ജ്വരത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X