twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവതാരങ്ങളും കൂട്ടായ്മ ജ്വരത്തില്‍

    By Staff
    |

    Mukesh, Siddique, Ashokan and Jagadeesh
    സിനിമയില്‍ ഇനി ഒരുമയുടെ കാലം യുവതാരനിരയില്‍ ശ്രദ്ധേയരായ ഒട്ടേറെ നടന്മാരുണ്ടെങ്കിലും ഒറ്റയ്ക്ക് ചിത്രങ്ങള്‍ വിജയിപ്പിക്കാനുളള ശേഷി അവര്‍ക്കിനിയുമായിട്ടില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നുവെന്ന തോന്നലില്‍ നിന്നും പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ക്കു പോലും മുക്തമല്ല.

    ക്ലാസ്മേറ്റ്സും ചോക്ലേറ്റും വിജയിച്ചത് ഒരു നടന്റെ മിടുക്കല്ല. മറിച്ച് ഒരു കൂട്ടായ്മയുടെ കരുത്താണ് ഈ ചിത്രങ്ങളെ സൂപ്പര്‍ഹിറ്റ് പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ക്ലാസ്മേറ്റ്സ് ആകട്ടെ മലയാളത്തിലെ ഏറ്റവും പണം വാരിപ്പടങ്ങളിലൊന്ന് എന്ന ബഹുമതിയും കരസ്ഥമാക്കി.

    പ്രിഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ ടീം ഒന്നിക്കുന്ന ഷാഫിയുടെ ലോലിപ്പോപ്പും ഈ കൂട്ടായ്മയുടെ കരുത്തിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. തുല്യപ്രാധാന്യമുളള കഥാപാത്രങ്ങളില്‍ യുവതാരങ്ങള്‍ എത്തുന്നത് ചിത്രത്തിനാകെ ഒരു ഫ്രഷ്നെസ് നല്‍കും. കൗമാര കുസൃതികളുടെ നര്‍മ്മമുഹൂര്‍ത്തങ്ങളും കൂടിയാകുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ തീയേറ്റിലെത്തുമെന്നു കരുതാം.

    മുകേഷ്, ജയസൂര്യ, കലാഭവന്‍ മണി എന്നിവര്‍ ഒന്നിക്കുന്ന കറന്‍സിയും പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ മുകേഷ് അഭിനയിച്ച് ഫലിപ്പിച്ച പഞ്ചാരക്കുട്ടപ്പന്റെ മറ്റൊരു ഭാവമാണ് ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ വേഷം. ഇരുട്ട് എന്ന കൊടുംവില്ലനായി കലാഭവന്‍ മണി കൂടിയെത്തുമ്പോള്‍ വ്യത്യസ്തമായ ചിത്രമാകും കറന്‍സി.

    സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞപ്പോള്‍ നടനായും നിര്‍മ്മാതാവായും സിനിമയില്‍ മേല്‍വിലാസമുറപ്പിച്ച ലാലിന്റെ ആദ്യ സംവിധാന സംരംഭവും കൂട്ടായ്മയുടെ വിജയസമവാക്യമാണ് പരീക്ഷിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍ പഴയകാല സൂപ്പര്‍ഹിറ്റിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് അക്കാലത്ത് ഒട്ടേറെ ചിത്രങ്ങളുടെ വിജയമായി മാറിയ മുകേഷ് സിദ്ദിഖ്, ജഗദീഷ് കൂട്ടുകെട്ടിനെ ഉപജീവിച്ചാണ്.

    ഫാസില്‍, രാജ് ബാബു എന്നിവരുടെ പുതിയ ചിത്രങ്ങളും കൂട്ടുകെട്ടിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നു. ഫാസില്‍ ചിത്രത്തില്‍ ദിലീപ്, റഹ്മാന്‍ ടീമും രാജ് ബാബു ചിത്രത്തില്‍ ദിലീപ്, വിനു മോഹന്‍ ടീമുമാണ് ഭാഗ്യം പരീക്ഷിക്കുന്നത്.

    കൂട്ടുകെട്ടുകളില്‍ നിന്ന് ഏകനായക കഥകളിലേയ്ക്ക് മാറിപ്പോയ മലയാള സിനിമ, നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കൂട്ടായ്മകളിലേയ്ക്ക് മടങ്ങിയെത്തുന്നു. ഏകനായക വേഷങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ വിജയങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാകുമ്പോള്‍ ബോക്സോഫീസില്‍ മിനിമം ഗ്യാരണ്ടി ഇത്തരം ചിത്രങ്ങള്‍ നല്‍കും.

    വ്യാപാരവിജയങ്ങള്‍ക്കു വേണ്ടിയുളള ഈ സമവാക്യ നിര്‍മ്മിതി ആശാസ്യമായ തുടക്കങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് സിനിമാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    മുന്‍ പേജില്‍

    സിനിമയില്‍ ഇനി ഒരുമയുടെ കാലംസിനിമയില്‍ ഇനി ഒരുമയുടെ കാലം

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X