നവ്യയ്ക്ക് നല്ല നേരം

By Staff

നവ്യക്ക് ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ ഊഴമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മലയാളത്തില്‍ കാര്യമായ പ്രൊജക്ടുകളൊന്നും നവ്യക്ക് കിട്ടിയില്ല. തമിഴില്‍ അഭിനയിച്ച ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

നായികയായി അഭിനയിച്ച ആടും കൂത്ത്, മായക്കണ്ണാടി എന്നീ ചിത്രങ്ങള്‍ നല്കിയ കയ്പുമായാണ് നവ്യ ഒരു ഇടവേളക്കു ശേഷം മലയാളത്തിലെത്തിയത്. രണ്ട് ഓണച്ചിത്രങ്ങളില്‍ നായികയായാണ് നവ്യ തിരിച്ചുവരവ് നടത്തിയത്. അലിഭായിയില്‍ മോഹന്‍ലാലിന്റെയും കിച്ചാമണി എംബിഎയില്‍ സുരേഷ് ഗോപിയുടെയും നായികയായി. രണ്ട് ചിത്രങ്ങളും വിജയിച്ചില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായുള്ള തിരിച്ചുവരവ് നവ്യക്ക് ഗുണം ചെയ്തു.

ഇപ്പോള്‍ എസ്എംഎസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നവ്യ. ബാലയാണ് ഈ ചിത്രത്തിലെ നായകന്‍. ജയരാജ് സംവിധാനം ചെയ്ത ചില നേരങ്ങളില്‍ എന്ന തമിഴ് ചിത്രത്തിലും നവ്യയാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X