»   » ഐശ്വര്യ പരാജയപ്പെട്ട നടി?

ഐശ്വര്യ പരാജയപ്പെട്ട നടി?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
മുന്‍ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായി പരാജയപ്പെട്ട നടിയാണെന്ന് കശ്മീര്‍ ഡൈജസ്റ്റിന്റെ മുഖപ്രസംഗം. ജസ്റ്റിസ് കട്ജു ആന്റ് ഇന്ത്യന്‍ മീഡിയ എന്ന തലക്കെട്ടുമായി ഡിസംബര്‍ 3ന് പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗത്തിലാണ് ഐശ്വര്യയെ പരാജയപ്പെട്ട താരമായി വിശേഷിപ്പിയ്ക്കുന്നത്.

തന്റെ പ്രസവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നടി ആസ്വദിയ്ക്കുന്നുണ്ടെന്നും മുഖപ്രസംഗം ആരോപിയ്ക്കുന്നു. ധനികരും നഗരവാസികളായ ചെറിയൊരു വിഭാഗത്തിന്റെയും താത്പര്യങ്ങളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നതെന്നും ഇതിന് പുറത്തുള്ളവരുടെ ആവശ്യങ്ങളും ദുരിതങ്ങളുമെല്ലാം മാധ്യമങ്ങള്‍ അവഗണിയ്ക്കുകയാണെന്നും കശ്മീരി മാധ്യപ്രവര്‍ത്തകനായ ഉല്‍ റഹ്മാന്‍ എഴുതിയ മുഖപ്രസംഗത്തിലുണ്ട്.

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കട്ജുവന്റെ വിമര്‍ശനങ്ങളെ അടിസ്ഥാമാക്കിയാണ് എഡിറ്റോറിയില്‍ തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിടുന്ന അപചയമാണ് ഐശ്വര്യയുടെ ഉദാഹരിച്ചുകൊണ്ട് വിശദീകരിയ്ക്കുന്നത്.

English summary
In a Kashmir Digest editorial, titled 'Justice Katju and Indian Media,' Aishwarya Rai Bachchan was labelled as a “failed actress.” The editorial also alleged that Aishwarya enjoyed all the media attention due to the delivery of her new born.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam