അമല പോളും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്നു

ആകാശത്തിന്റെ നിറം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടബോറില്‍ തുടങ്ങും. വീട്ടിലേയ്ക്കുള്ള വഴിയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ആകാശത്തിന്റെ നിറത്തിലും പൃഥ്വിയുടെ സാ്ന്നിധ്യമുണ്ടാകുമെന്നാണ് സൂചന.
മൈനയിലൂടെ തമിഴകത്തിന്റെ പ്രിയങ്കരിയായ മലയാളി നടി അമല പോള്‍ ആദ്യമായി വേഷമിടുന്ന മലയാളചിത്രം കൂടിയാവും ആകാശത്തിന്റെ നിറം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
നടുമുടിവേണു, മാമുക്കോയ, ടി.ജി. രവി, ഇന്ദ്രന്‍സ്, ഡെല്ലി ഗണേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വ്യത്യസ്തമായ പ്രമേയവും പശ്ചാത്തലവും സവിശേഷതയാകുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നതും ഡോ.ബിജു തന്നെയാണ്.
അമ്പലക്കര ഗ്ലോബല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒഎന്‍വി കുറുപ്പും അഡ്വക്കേറ്റ് വി.എന്‍. അനിലും ചേര്‍ന്നൊരുക്കുന്ന ഗാനങ്ങള്‍ക്ക് രവീന്ദ്രജയിന്‍ സംഗീതം നല്‍കും.


Click it and Unblock the Notifications











