»   » ഒരു നാള്‍ ഞാനും നയന്‍സിനെപ്പോലെ വളരും: അനന്യ

ഒരു നാള്‍ ഞാനും നയന്‍സിനെപ്പോലെ വളരും: അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya
മലയാളത്തല്‍ നിന്നെത്തി ഇന്ത്യ മുഴുവന്‍ പ്രശ്‌സ്തരായ നയന്‍താരയെയും അസിനെയും പൊലെ ഒരുനാള്‍ ഞാനും വലിയതാരമായി മാറുമെന്ന് നടി അനന്യ. തന്റെ എങ്കേയും എപ്പോതും എന്ന പുതിയ തമിഴ്ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അനന്യ ഒരു നടിയെന്ന നിലയിലുള്ള തന്റെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞത്.

താരത്തെ സൃഷ്ടിക്കുന്നത് സംവിധായകനാണ്. എങ്കേയും എപ്പോഴും എന്ന സിനിമയില്‍ ശരവണന്‍ സാര്‍ എന്റെ കഴിവുകള്‍ നന്നായി ഉപയോഗപ്പെടുത്തി. വളരെ നല്ല അഭിപ്രായമാണ കഥാപാത്രത്തെ പറ്റി പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അസിന്‍, നയന്‍താര എന്നിവരെപ്പോലെ ഞാനും വലിയ താരമായിത്തീരുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ശരവണന്‍ സാറിനെ പോലുള്ള സംവിധായകരുടെ സിനിമകള്‍ എനിക്ക് വീണ്ടും വീണ്ടും ലഭിച്ചാല്‍ ഞാനും ഒരുനാള്‍ വിലപിടിച്ച താരമാകും-അനന്യ പറയുന്നു.

പുതുമുഖ സംവിധായകനായ ശരവണന്റെ 'എങ്കേയും എപ്പോതും' എന്ന സിനിമ മികച്ച അഭിപ്രായം നേടിക്കൊണ്ട് തമിഴ്‌നാട്ടില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കന്നഡയും തെലുങ്കുമടക്കം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അനന്യയിപ്പോള്‍ എട്ട് പടങ്ങളില്‍ കരാറായിട്ടുണ്ട്.

അനന്യയുടെ ഏറ്റവും പുതിയ സിനിമകളായ 'ഡോക്ടര്‍ ലവ്', 'എങ്കേയും എപ്പോതും' എന്നീ സിനിമകള്‍ വന്‍ ഹിറ്റുകളായി മാറിയതോടെ അനന്യയുടെ താരമൂല്യം വര്‍ധിക്കുകയാണ്. പൈ ബ്രദേഴ്‌സ്" എന്ന മലയാളം സിനിമയില്‍ ബാലതാരമായിട്ടാണ് അനന്യ അഭിനയം തുടങ്ങുന്നത്.

English summary
Actress Ananya said that he want to be like bigstars Asin and Nayantara, who are proved thier talent in various language films,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam