»   » തെയ്യത്തിന്റെ കഥയുമായി കതിവനൂര്‍ വീരന്‍

തെയ്യത്തിന്റെ കഥയുമായി കതിവനൂര്‍ വീരന്‍

Posted By:
Subscribe to Filmibeat Malayalam
Theyyam
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മിക്കവയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെല്ലാം പ്രധാന തെയ്യക്കോലമായ കതിവനൂര്‍ വീരന്റെ കഥ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കതിവനൂര്‍ വീരന്‍ എന്ന പേരില്‍ത്തന്നെ ഒരു ചലച്ചിത്രം വരാന്‍ പോവുകയാണ്.

അഞ്ചുകോടിയിലധികം ചെലവുപ്രതീക്ഷിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സാണ്. ഗള്‍ഫ് മലയാളികളുടെ കൂട്ടായ്മയാണ് ഈ ബാനറിന്റെ വക്താക്കള്‍.

സിനിമ കച്ചവടചരക്കു മാത്രമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പരമ്പരാഗത കലാരൂപങ്ങളെ അതിന്റേതായ ഗൗരവത്തോടെ ദൃശ്യവിസ്മയമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്.

വടക്കന്‍ മലബാറിലെ പൊതുസമൂഹത്തില്‍ ഏറെപ്രാധാന്യമുള്ളതാണ് തെയ്യക്കാലം. ജയരാജ് സംവിധാനം ചെയ്ത സുരേഷ്‌ഗോപി നായകനായി അഭിനയിച്ച കളിയാട്ടം തെയ്യത്തിന്റേയും തെയ്യംകലാകാരന്റേയും കഥപറയുന്ന സിനിമയായിരുന്നു.

കളിയാട്ടത്തില്‍ കതിവനൂര്‍ വീരനെക്കുറിച്ച് പ്രസക്തമായ് പരാമര്‍ശിക്കുകയും വീരനെ സ്തുതിക്കുന്ന പാട്ടും ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ തനതുകലാരൂപങ്ങളായ കഥകളി, തെയ്യം, തിറ, പടയണി, വേല ഇവയ്‌ക്കൊക്കെ വിദേശമാര്‍ക്കറ്റുകളില്‍ ഇപ്പോഴും പ്രസക്തിയുണ്ട്.

ഗൗരവത്തോടെയുള്ള സൃഷ്ടികള്‍ കാണാനും ആസ്വദിക്കാനും അവര്‍ തയ്യാറാകുന്നതും ഇത്തരം ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനമാവാറുണ്ട്.

ഗിരീഷ് കുന്നുമ്മല്‍ ആണ് കതിവനൂര്‍ വീരന്റെ സംവിധായകന്‍. രാജ്‌മോഹന്‍ നീലേശ്വരം, ടി പവിത്രന്‍, എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍, ആനന്ദ് പയ്യന്നൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, എഡിറ്റിംഗ് എല്‍.ഭൂമിനാഥന്‍, വസ്ത്രാലങ്കാരം എസ്.ബി സതീഷ്, ഡോക്ടര്‍ പ്രശാന്ത് കൃഷ്ണ, ജിനേഷ്‌കുമാര്‍, എന്നിവരുടെ വരികള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍
ഈണമിടുന്നു.

English summary
Sree Mukambika Communications to produce a new movie based on the folk art of Malabar, Theyya. Gireesh Kunnummal is the director of this movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam