ഏറ്റുമുട്ടല്‍ ഒഴിവാക്കി അന്‍വര്‍ ഒക്ടോബര്‍ 15ന്

ആദ്യം ജൂലൈയിലും പിന്നീട് റംസാനും അന്‍വര്‍ റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ റെഡ് കാര്‍പ്പെറ്റ് ചിത്രത്തിന്റെ റിലീസ് പിന്നെയും ഒരു മാസത്തേക്ക് വൈകിപ്പിയ്ക്കുകയായിരുന്നു. റംസാന് സൂപ്പര്‍താര സിനിമകള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തുന്ന സാഹചര്യത്തിലാണ് അന്‍വറിന്റെ റിലീസ് താമസിപ്പിച്ചത്.
എന്നാല്‍ ഒക്ടോബറില്‍ ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യന്‍ ബ്രദേഴ്‌സിനോടായിരിക്കും അന്‍വറിന് ഏറ്റുമുട്ടേണ്ടി വരിക. മംമ്തയും പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തുന്ന അന്‍വറിന്റെ സ്‌റ്റൈലിഷ് പോസ്റ്ററുകള്‍ വന്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.


Click it and Unblock the Notifications











